ഓഹരി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി

Stock market

മുംബൈ: ഓഹരി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 230.12 പോയിന്‍റ് ഇടിഞ്ഞ് 61750ലും നിഫ്റ്റി 65.75 പോയിന്‍റ് താഴ്ന്ന് 18343.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1520 ഓഹരികൾ നേട്ടത്തിലും 1987 ഓഹരികൾ നേട്ടത്തിലും അവസാനിച്ചു. 109 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു.

ഏഷ്യന്‍ പെയ്ന്റ്, ബജാജ് ഫിന്‍സെര്‍വ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, എച്ച് സി എല്‍ ടെക്നോളജീസ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നേട്ടത്തിൽ അവസാനിച്ചു.

ബിഎസ്ഇ സെക്ടറല്‍ സൂചികകളിൽ ഓട്ടോ, പവർ സൂചികകൾ 1.5 ശതമാനം വരെ ഇടിഞ്ഞു. മെറ്റല്‍സ്, ഐറ്റി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സൂചികകളും നേട്ടമുണ്ടാക്കിയില്ല. ക്യാപിറ്റൽ ഗുഡ്സ് ഇൻഡക്സ് നേരിയ തോതിൽ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.42 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.32 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Share this story