സെര്‍വര്‍ തകരാർ : എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കൾ
sbi

സെര്‍വര്‍ തകരാർ മൂലം എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കൾ.ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്‌, ആളുകള്‍ ഇന്ന് രാവിലെ 5 മണി മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേര്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.ബാങ്കിന്‍റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പ് ആപ്ലിക്കേഷനുകള്‍ കാണിക്കുന്നു.എന്നാൽ, ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വഴി മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം അയയ്ക്കാന്‍ കഴിയും.
 

Share this story