ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ മാറ്റങ്ങളുമായി എസ്ബിഐ

google news
sbi

ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ വലിയ മാറ്റങ്ങളുമായി എസ്ബിഐ. ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ഫോണ്‍നമ്പറിലേക്കാണ് ഒടിപി നമ്പര്‍ വരുന്നത്.

എസ്ബിഐ എടിഎം ഒടിപിയില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ഉണ്ടായിരിക്കണം. എടിഎം സ്‌ക്രീനില്‍ നിങ്ങളുടെ ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക. സാധുതയുള്ള ഒടിപി നല്‍കിയ ശേഷം ഇടപാട് പൂര്‍ത്തിയാകും.

എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്രദമാകും. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് എസ്ബിഐ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്. എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് ഒറ്റ ഇടപാടില്‍ 10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ OTP ആവശ്യമാണ്

Tags