റിസർവ് ബാങ്ക് റിപോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു
Reserve Bank

റിസർവ് ബാങ്ക് റിപോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു. തുടർച്ചയായി മൂന്നാംതവണയാണ് റിസർവ് ബാങ്ക് പരിശ നിരക്ക് ഉയർത്തുന്നത്. പലിശ നിരക്ക് 0.50 ശതമാനം ഉയർത്തിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. 2019 നു ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്.

റിപ്പോ അരശതമാനം കൂട്ടിയതോടെ കോവിഡിനുമുമ്പുള്ള നിരക്കിലെത്തി. കോവിഡിനു തൊട്ടുമുമ്പ് റിപ്പോ നിരക്ക് 5.15ശതമാനമായിരുന്നു. പലിശ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഏകകണ്ഠമായി പിന്തുണക്കുകയായിരുന്നു. ഉയരുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര നിലപാടുമാണ് നിരക്ക് വർധനക്കു കാരണം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 6.7ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളര്‍ച്ച 7.2ശതമാനം തിരിച്ചുപിടിക്കാനാകുമെന്നും റിസർവ് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഏറ്റവും പുതിയ വർധനയോടെ, റിപ്പോ നിരക്ക് അല്ലെങ്കിൽ ബാങ്കുകൾ വായ്പയെടുക്കുന്ന ഹ്രസ്വകാല വായ്പാ നിരക്ക് 5.15 ശതമാനം കവിഞ്ഞു.

Share this story