റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ റിലയന്‍സും
crude oil
മറ്റ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തപ്പോള്‍ റിലയന്‍സ് വിട്ടുനിന്നിരുന്നു.

റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ട്. നേരത്തെ മറ്റ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തപ്പോള്‍ റിലയന്‍സ് വിട്ടുനിന്നിരുന്നു. ജൂണ്‍ വരെയുള്ള ആദ്യ പാദവാര്‍ഷികത്തില്‍ 15 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലിനാണ് ഓര്‍ഡര്‍ കൊടുത്തത്. ഓരോ മാസവും അഞ്ച് ദശലക്ഷം ബാരല്‍ വീതം ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് റിലയന്‍സിന്റെ റിഫൈനറികളിലെത്തും.

എന്നാല്‍ റിലയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഉയര്‍ന്ന ഗതാഗത ചിലവിനെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ റിലയന്‍സ് മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് റിലയന്‍സിന്റെ പുതിയ നീക്കം

Share this story