ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ; ഇനി വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം
pay

 ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി ബില്ലുകൾ അടയ്ക്കാൻ ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ ബില്ലുകളും വിവിധ യൂട്ടിലിറ്റി ബില്ലുകളും വായ്പകളും ഇനി മുതൽ പ്രവാസികൾക്ക് തടസ്സമില്ലാതെ നേരിട്ട് അടയ്ക്കാൻ സാധിക്കും.

പ്രവാസികൾക്ക് ഇനി വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കുന്നതോടെ   മുതിർന്ന പൗരന്മാർക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും  ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം പ്രവർത്തിക്കുക. നിലവിൽ ഇന്ത്യയിലെ താമസക്കാർക്ക് മാത്രമേ ബിബിപിഎസ് പ്രവേശനം സാധ്യമാകൂ. പ്രവാസികൾക്ക് കൂടി  ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബിൽ പേയ്‌മെന്റുകൾ എന്നിവ സുഗമമാക്കുന്നതിന് വേണ്ടി ബിബിപിഎസിനെ പരിഷ്കരിക്കാൻ ശക്തികാന്ത ദാസ് നിർദേശിച്ചു.

കേന്ദ്ര ബാങ്ക്  ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. സുഗമമായ ബിൽ പേയ്‌മെന്റ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, ഏകീകൃത ഉപഭോക്തൃ കൺവീനിയൻസ് ഫീസ് മുതലായവയ്‌ക്കായി ബിബിപിഎസ് ഉപകാരപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.
 

Share this story