ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 മാർച്ച് മുതൽ പ്രവർത്തന രഹിതമാകും

aadhaar pan card

ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ഇനിയും ലിങ്ക് ചെയ്യാത്തവർ ശ്രദ്ധിക്കുക, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 മാർച്ച് മുതൽ പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്.

2022 മാർച്ച് 31നുള്ളിൽ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴയടച്ച് ഉപയോഗിക്കാമായിരുന്നു. ഇത്തരത്തിൽ പിഴയടച്ച് ഉപയോഗിക്കുന്ന പാൻ കാർഡുകൾ 2023 മാർച്ചോടുകൂടി പ്രവർത്തന രഹിതമാകും.

നേരത്തെ പലതവണ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി നൽകിയിരുന്നു. ഒടുവിൽ 2022 മർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. അന്നും ചെയ്യാത്തവർക്കാണ് പിഴയടച്ച് ഉപയോഗിക്കാൻ അവസരം നൽകിയത്.

Share this story