തൊഴിലാളികളെ കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ്

Microsoft

10,000 തൊഴിലാളികളെ മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനമാണിത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകളും കണക്കിലെടുത്താണ് നടപടി. മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ലയാണ് ഇക്കാര്യം അറിയിച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയും. ബാധിതരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആറ് മാസത്തേക്കുള്ള ആരോഗ്യ സൗകര്യങ്ങള്‍, പിരിച്ചുവിടലിന് രണ്ട് മാസം മുമ്പ് അറിയിപ്പ് നല്‍കുമെന്നും കമ്പനി അറിയിച്ചു.

Share this story