മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ബം​ഗ്ലാ​ദേ​ശി​ലേ​ക്കും

google news
bangaladesh

ദു​ബൈ: 10 രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 285ല​ധി​കം ഔ​ട്ട്‍ല​റ്റു​ക​ളു​ടെ ശ​ക്ത​മാ​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യു​ള്ള മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, നി​റ്റോ​ൾ നി​ലോ​യ് ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ബം​ഗ്ലാ​ദേ​ശി​ലെ മൊ​ഡോ​ൺ​പൂ​രി​ൽ പു​തി​യ ആ​ഭ​ര​ണ നി​ർ​മാ​ണ​കേ​ന്ദ്രം ആ​രം​ഭി​ക്കും.

പു​തി​യ നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ബം​ഗ്ലാ​ദേ​ശ് ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഡെ​വ​ല​പ്മെ​ന്‍റ്​ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ എം.​ഡി സി​റാ​സു​ൽ ഇ​സ്​​ലാം നി​ർ​വ​ഹി​ച്ചു. നി​റ്റോ​ൾ നി​ലോ​യ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മ​ത്​​ലൂ​ബ് അ​ഹ​മ്മ​ദ്, മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ്, മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഫി​നാ​ന്‍സ്​ ഡ​യ​റ​ക്ട​ർ അ​മീ​ർ സി.​എം.​സി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ന്ദ്രം മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ ബം​ഗ്ലാ​ദേ​ശി​ലെ ആ​ദ്യ സം​രം​ഭ​മാ​ണ്. പ്ര​തി​വ​ർ​ഷം 6,000 കി​ലോ​ഗ്രാം സ്വ​ർ​ണം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പു​തി​യ നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും. സം​രം​ഭം 250 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ൽ ബാ​ൻ​ഡി​ന്‍റെ പ്ര​യാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ഷം​ലാ​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

നി​ർ​മാ​ണ യൂ​നി​റ്റി​​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി​യി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും പ്രാ​ദേ​ശി​ക ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും നി​റ്റോ​ൾ നി​ലോ​യ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ മ​ത്​​ലൂ​ബ് അ​ഹ്മ​ദ് പ​റ​ഞ്ഞു. പ​ദ്ധ​തി​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും സം​രം​ഭ​ത്തി​ന് എ​ല്ലാ അ​നു​മ​തി​ക​ളും അ​തി​വേ​ഗം ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഡെ​വ​ല​പ്മെ​ന്‍റ്​ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ എം.​ഡി സി​റാ​സു​ൽ ഇ​സ്​​ലാം വ്യ​ക്ത​മാ​ക്കി.
 

Tags