ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

Kalyan Jewellers launches Es Vida - Gender Neutral Limited Edition Jewellery Inspired by Football

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ ഡിസൈനുകളായ എസ് വീഡ രാജ്യത്തെ ഊര്‍ജ്ജസ്വലമായ ഫുട്ബോള്‍ സംസ്കാരത്തിനുള്ള ആദരവാണ്.
 
‘ഇത് ജീവിതമാണ്’ എന്നതാണ് എസ് വീഡ എന്ന സ്പാനിഷ് പ്രയോഗത്തിന്‍റെ അര്‍ത്ഥം. ദശലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോളിനെക്കുറിച്ചും അന്വര്‍ത്ഥമാണ് ഈ വാ ക്കുകള്‍. ഫുട്ബോള്‍ ആരാധകര്‍ക്ക് അവരുടെ അഭിനിവേശം നെഞ്ചുറപ്പോടെ പ്രകടിപ്പിക്കുന്നതിനുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ പ്ലാറ്റിനം, റോസ് ഗോള്‍ഡ് ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ എസ് വീഡ.

എസ് വീഡ ആഭരണങ്ങളുടെ പ്രചാരണങ്ങളില്‍ ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ മത്സരിച്ച യുവതാരങ്ങളായ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് അണിനിരക്കുന്നത്.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലേയും ഫുട്ബോളിനോട് അതീവ താത്പര്യമുള്ള സമൂഹത്തിനായി എസ് വീഡ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഫുട്ബോളിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഡിസൈനുകള്‍ കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സീസണില്‍ അണിയുന്നതിന് പ്രിയപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാന്‍ഡിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യയിലെ ഫുട്ബോള്‍ ഇതിഹാസങ്ങളാണ് എസ് വീഡയുടെ പ്രചാരണത്തിനായി സഹകരിക്കുന്നത്. ഫുട്ബോളിനെ ജീവനായി കാണുന്നവര്‍ എസ് വീഡയെ നെഞ്ചോടു ചേര്‍ക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this story