സ്മാർട്ട്‌ഫോളിയോസ് പുറത്തിറക്കി ജിയോജിത്

google news
smartfolios

കൊച്ചി: ജിയോജിത് സ്മാര്‍ട്ട്‌ഫോളിയോസിന്റെ ഭാഗമായി സെലക്ട്, എല്‍എംഎസ്(ലാര്‍ജ്, മിഡ്, സ്മാള്‍) എന്ന പേരില്‍ വ്യത്യസ്ത ഇക്വിറ്റി ബാസ്‌ക്കറ്റുകള്‍ പുറത്തിറക്കി.

ആഗോള ഓഹരി സൂചിക നിര്‍മ്മാതാക്കളായ എം.എസ്.സി.ഐ പ്രത്യേകമായി രൂപകല്‍പന ചെയ്ത ഇന്‍ഡക്‌സുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇക്വിറ്റി ബാസ്‌കറ്റുകള്‍. ഇതോടെ ജിയോജിത് സ്മാര്‍ട്ട്‌ഫോളിയോസ് ബാസ്‌ക്കറ്റുകളുടെ എണ്ണം 14 ആയി.

50 വര്‍ഷത്തിലേറെയായി സൂചിക വികസിപ്പിക്കുന്നതില്‍ ലോകത്തിലെ മുന്‍നിരയിലുള്ള സ്ഥാപനമാണ് എം.എസ്.സി.ഐ. ഇന്ത്യ ഡൊമസ്റ്റിക് ഐഎംഐ (ഇന്‍വെസ്റ്റബിള്‍ മാര്‍ക്കറ്റ് ഇന്‍ഡക്സസ്) സെലക്ട് സബ് ഇന്‍ഡസ്ട്രീസ് സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോജിത്തിന്റെ സെലക്ട് ബാസ്‌കറ്റ്.

കുറഞ്ഞ നിക്ഷേപ തുക 5 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ്. ആഭ്യന്തര വിപണിയിലെ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് സെഗ്മെന്റുകളുടെ പ്രകടനം അളക്കുന്ന സൂചികയായ എംഎസ്‌സിഐ ഡൊമസ്റ്റിക് ഐഎംഐ ഇന്‍ഡക്‌സാണ് പുതിയ രണ്ട് സൂചികകളുടെയും മാനദണ്ഡം.

Tags