ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ തുടക്കം
Stock market

മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് കുതിപ്പില്‍നിന്ന് ലാഭമെടുത്ത് നിക്ഷേപകര്‍. സെന്‍സെക്‌സ് 109 പോയന്റ് താഴ്ന്ന് 62,159ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തില്‍ 18,456ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സാഹചര്യങ്ങളും അസംസ്‌കൃത എണ്ണവില വീണ്ടും കൂടാന്‍ തുടങ്ങിയതും വിപണിയെ സമ്മര്‍ദത്തിലാക്കി. ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ഏഷ്യന്‍ സൂചികകളെ ബാധിച്ചിട്ടുണ്ട്.
 

Share this story