ഇന്ത്യൻ ഓഹരി വിപണി നഷ്ട്ടത്തോടെ തുടക്കം
Tue, 2 Aug 2022

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 171 പോയന്റ് താഴ്ന്ന് 57,943ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,271ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നഷ്ടവും വന്‍തോതില്‍ ഓഹരികള്‍ വിറ്റ് ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ തിടുക്കവുമാണ് വിപണിയെ തളര്‍ത്തിയത്. ഐടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 314 രൂപയിലെത്തി. ഒരുവര്‍ഷത്തിനിടെ ഓഹരിയിൽ ഉണ്ടായ നേട്ടം 33.9ശതമാനമാണ്.