നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് 100 പോയിന്റ് ഉയർന്നു
market started

മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് ഉയർന്ന് 58,245 ലും നിഫ്റ്റി 33 പോയിന്റ് ഉയർന്ന് 17,350 ലെവലിലും  എത്തി.ഭാരതി എയർടെൽ, റിലയൻസ്, ടാറ്റ സ്റ്റീൽ എന്നിവ സെൻസെക്‌സിൽ നേട്ടമുണ്ടാക്കി.  നിഫ്ടിയിൽ ഇന്ന് ഐഷർ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സിപ്ല എന്നിവ നേട്ടമുണ്ടാക്കി.

അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ് 100 0.1 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ് 100 0.3 ശതമാനം ഉയർന്നു. മേഖലാടിസ്ഥാനത്തിൽ, നിഫ്റ്റി മെറ്റലും നിഫ്റ്റി ഫാർമയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ സൂചികകൾ വ്യാപാരത്തിൽ ഇടിഞ്ഞു.

വ്യക്തിഗത ഓഹരികൾ പരിശോധിക്കുമ്പോൾ, അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ അവരുടെ ജൂൺ പാദ ഫലത്തിന് (Q1FY23) മുന്നോടിയായി 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,528 രൂപയിലെത്തി. കൂടാതെ, റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ അതിന്റെ ഓർക്കസ്‌ട്രേഷൻ പ്ലാറ്റ്‌ഫോമായ ഹൈപ്പർസെൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷം  20 ശതമാനം ഉയർന്ന് ഒരു ഷെയറിന് 33 രൂപയായി.
 

Share this story