ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് നിലവിലെ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒട്ടും പര്യാപ്തമല്ല : രഘുറാം രാജന്‍
Raghuram Rajan

മുംബൈ: ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച നിരക്ക് നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒട്ടും പര്യാപ്തമായ നിലയിലല്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.

ഇന്ത്യക്ക് ഏഴ് ശതമാനം സാമ്ബത്തിക വളര്‍ച്ചയുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. വില വര്‍ധന സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുമ്ബോഴാണ് ധനമന്ത്രി വളര്‍ച്ച നിരക്ക് ചൂണ്ടികാട്ടിയത്. എന്നാല്‍, ഏഴ് ശതമാനം വളര്‍ച്ച ഒട്ടും പര്യാപ്തമല്ലെന്നാണ് സാമ്ബത്തിക വിദഗ്ധനായ രഘുറാം രാജന്‍ പറയുന്നത്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്‌ മാത്രമേ ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിന് രക്ഷപ്പെടാനാകൂ എന്നും അദ്ദേഹം പറയുന്നു

തീരുമാനങ്ങള്‍ കൈകൊള്ളേണ്ടത് ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ്, അദ്ദേഹം പറഞ്ഞു. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തീരുമാനങ്ങള്‍ കൈകൊള്ളുന്നതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാണുന്നതെന്നും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍, നോട്ടുനിരോധനം, എന്നിവ ഉദാഹരണങ്ങളാണ്. സാധാരണ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഒാഫീസിലിരിക്കുന്നവരേക്കാള്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ അറിയാമെന്നും കൂടിയാലോചനകളിലൂടെയാണ് ജനാധിപത്യത്തില്‍ തീരുമാനം കൈകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചില അവസരങ്ങളിൽ  സര്‍ക്കാറിനെയും നയങ്ങളെയും വിമര്‍ശിക്കേണ്ടിവരും. എന്നാല്‍, തുടര്‍ച്ചയായി കൈയ്യടിക്കുന്നവര്‍ മാത്രം ശരിയെന്നാണ് ഈ സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാര്‍ തെറ്റുകളൊന്നും ചെയ്യുന്നില്ലെന്നാണ് അവര്‍ കരുതുന്നത്. എല്ലാം സര്‍ക്കാറുകളും തെറ്റ് ചെയ്യുന്നുണ്ടെന്നും അത് തിരുത്തേണ്ടി വരുമെന്നും രഘുറാം രാജന്‍ പറഞ്ഞു.
 

Share this story