സ്വർണ വിലയിൽ കുതിപ്പ്

gold

സ്വർണ വിലയിൽ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 39,000ൽ എത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 4875 ആയി. ഈ മാസത്തെ ഉയർന്ന വിലയാണിത്.

ഈ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 36,880 രൂപയായിരുന്നു പവൻ വില. രണ്ടായിരം രൂപയിലേറെ വർധനയാണ് ഇതുവരെ ഈ മാസമുണ്ടായത്.

Share this story