സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 38,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 4785ലെത്തി. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലവർധിച്ചത്.

എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വിലകൾ 0.4 ശതമാനമനം വർധിച്ചു. സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം വർധിച്ച് ഔൺസിന് 1,719.19 ഡോളറായി.

യു.എസ് ഡോളർ മികച്ച പ്രകടനം നടത്തുന്നത് സ്വർണത്തിന് ഗുണകരമാവുന്നുണ്ട്. അതേസമയം, ഇന്ത്യയിലേക്കുള്ള സ്വർണം ബാങ്കുകൾ തുർക്കിക്കും ചൈനക്കും കൈമാറിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സ്വർണത്തിന് ക്ഷാമം അനുഭവപ്പെടുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

Share this story