തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു
gold
ഇന്ന് സ്വര്‍ണവില 37960 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇത്തരത്തില്‍ താഴേക്ക് പോകുന്നത്.ഇന്നലത്തെ അപേക്ഷിച്ച്‌ ഇരട്ടി തുകയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണവില ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്നത് 160 നിരക്കിലാണ് കുറഞ്ഞത്. അതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38000 രൂപയില്‍ നിന്നിറങ്ങി. ഇന്ന് സ്വര്‍ണവില 37960 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4745 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3920 രൂപയാണ്.ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.

Share this story