ഏഷ്യയിലെ ഏറ്റവും ധനികനായ ഗൌതം അദാനി ഓഫീസ് വിദേശത്തേക്ക് തുറക്കുന്നതായി സൂചന

adani


ഏഷ്യയിലെ ഏറ്റവും ധനികനായ ഗൌതം അദാനി ഓഫീസ് വിദേശത്തേക്ക് തുറക്കുന്നതായി സൂചന. വളരുന്ന ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യുന്നിതിനായാണ് ദുബായിലോ ന്യൂയോര്‍ക്കിലോ പുതിയ ഓഫീസ് തുറക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 


അദാനിയുടെ സ്വകാര്യ സ്വത്തുക്കള്‍ നിക്ഷേപമാക്കിയാവും ഈ ഓഫീസ് തുറക്കുക. കുടുംബവുമായി ഏറ്റവുമടുത്തുള്ളവര്‍ക്കാവും ഈ ഓഫീസില്‍ സ്ഥാനമെന്നാണ് വിവരം. ഫാമിലി ഓഫീസിലേക്കുള്ള മാനേജര്‍മാര്‍ക്കായി ഫുള്‍ സ്യൂട്ടാണ് അദാനി ഗ്രൂപ്പ് സ്ഥാപകര്‍ ഒരുക്കുന്നതെന്നാണ് വിവരം. സ്വകാര്യ സ്വത്തുക്കളുടെ വിവരം ഉള്‍പ്പെടുന്നതിനാല്‍ രഹസ്യമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 

ആഭ്യന്തര ഓഹരികള്‍  തുടര്‍ച്ചയായി രണ്ടാഴ്ചയോളം കുതിച്ചുയര്‍ന്നതോടെ അദാനിയുടെ സമ്പത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിരുന്നു. 314 മില്യണ്‍ ഡോളറിന്റെ കുതിപ്പാണ് അദാനിയുടെ വരുമാനത്തില്‍ ഉണ്ടായത്. ഇതോടെ 131.9 ബില്യണ്‍ ഡോളറായി അദാനിയുടെ ആകെ ആസ്തി.  അദാനിയുടെ സ്വകാര്യ സ്വത്തിലും വലിയ രീതിയിലുള്ള വളര്‍ച്ചയുണ്ടായിരുന്നു.
 

Share this story