മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതിയില്‍ ഭാഗമാകാം

google news
sbi

മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതിയില്‍ അംഗമാകാന്‍ ഉള്ള അവസാന തീയതി വീണ്ടും ദീര്‍ഘിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ഫിക്‌സഡ് ഡെപ്പോസിറ്റായ 'എസ്ബിഐ വികെയര്‍' എന്ന സീനിയര്‍ സിറ്റിസണ്‍സ് ടേം ഡെപ്പോസിറ്റ് സ്‌കീം 2020 മെയ് മാസത്തിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപന ഘട്ടത്തില്‍ സ്‌കീമിന്റെ കാലാവധി പലതവണ ദീര്‍ഘിപ്പിച്ചിരുന്നു.

സീനിയര്‍ സിറ്റിസണ്‍സ് ടേം ഡെപ്പോസിറ്റ് സ്‌കീമിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് തന്നെയാണ്. സാധാരണ നല്‍കുന്നതിലും ഉയര്‍ന്ന പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍, എസ്ബിഐയില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനം പലിശയാണ് സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.45 ശതമാനം നിരക്കിലാണ് പലിശ ലഭ്യമാകുക. പ്രത്യേക എഫ്ഡി സ്‌കീമിലൂടെ 30 ബിപിഎസ് ആണ് അധിക പലിശ ലഭിക്കുന്നത്.

Tags