ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് 561 കോടി ലാഭം
Bank of India

നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ബാങ്ക് ഒഫ് ഇന്ത്യ 561 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2,183 കോടി രൂപയാണ് പ്രവർത്തനലാഭം. അറ്റ പലിശവരുമാനം 29.51 ശതമാനം വർദ്ധിച്ച് 4,072 കോടി രൂപയായി.മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 13.5 ശതമാനത്തിൽ നിന്ന് 9.3 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 3.35 ശതമാനത്തിൽ നിന്ന് 2.21 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി.

റീട്ടെയിൽ വായ്‌പകൾ 22.45 ശതമാനവും കാർഷിക വായ്‌പകൾ 16.40 ശതമാനവും എം.എസ്.എം.ഇ വായ്‌പകൾ 7.96 ശതമാനവും ഉയർന്നു. ബാങ്കിന്റെ ആഗോള ബിസിനസ് 7.74 ശതമാനം വർദ്ധിച്ച് 11.18 ലക്ഷം കോടി രൂപയിലും എത്തി.
 

Share this story