വരുന്നൂ ആമസോൺ ഗ്രേറ്റ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ
amazon

മുംബൈ: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഈ മാസം ആറിന് അർധരാത്രി തുടങ്ങും. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുൻനിര ഇ കൊമേഴ്സ് കമ്പനികളായ ആമസോണും, ഫ്ലിപ്കാർട്ടും വൻ ഓഫർ വിൽപനയാണ് നടത്തുന്നത്. 

ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന ആവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ മികച്ച ഓഫർ വിലയിൽ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. 

ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം ഉപഭോക്താക്കൾക്ക് അഡ്വാന്റേജ്-ജസ്റ്റ് ഫോർ പ്രൈം പ്രോഗ്രാം വഴി സാധനങ്ങൾ വാങ്ങാം. ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും.  ഓഫർ സമയത്ത് സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്ചേഞ്ച് വഴി 13000 രൂപ വരെ കിഴിവ് നേടാനാകും. 

സെലക്ട് ചെയ്യുന്ന ഉല്പന്നങ്ങളിൽ ചില ഓഫറുകളും സെയിൽ ഇവന്റിൽ രാത്രി എട്ടു മണി മുതൽ അർധരാത്രി വരെ ലഭിക്കുന്ന പരിമിതകാല ഡീലുകളും ഉണ്ടാകും. സ്‌മാർട് ഫോണുകൾക്കും ആക്‌സസറികൾക്കും 40 ശതമാനത്തോളം ഓഫർ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഓഫർ നൽകുന്ന ഫോണുകളുടെ പേരുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഫോണുകളെ കൂടാതെ ലാപ്ടോപ്പുകൾക്കും ആമസോൺ ഡീലുകളും ഓഫറുകളും ലഭിക്കും. എക്കോ സ്പീക്കറുകൾ, കിൻഡിൽ ഇ-റീഡറുകൾ, ഫയർ ടിവി സ്റ്റിക്ക് തുടങ്ങിയവയ്ക്കും ഡിസ്ക്കൗണ്ട് ലഭിക്കും. ഹെഡ്‌ഫോണുകൾക്ക് 75 ശതമാനവും ലാപ്‌ടോപ്പുകൾക്ക് 40 ശതമാനവും ടാബ്‌ലെറ്റുകൾക്ക് 45 ശതമാനവും ഓഫർ ലഭിക്കും. 

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായിപ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിരിക്കുകയാണ്  ആമസോൺ .ലഭ്യമായ വിവരങ്ങൾ പ്രകാരം വ്യത്യസ്ത വിഭാഗങ്ങളിലെ 1000 ബ്രാൻഡുകളിലായി 80 ശതമാനം വരെ ഓഫറുകൾ ലഭ്യമാക്കും.

Share this story