ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു
akasa air

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക.  ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ   ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്.

 ഞങ്ങളുടെ പത്താമത്തെ ലക്ഷ്യസ്ഥാനമായി ഈസ്റ്റ് കോസ്റ്റിന്റെ രത്നമായ വിശാഖപട്ടണത്തെ പ്രഖ്യാപിക്കുന്നു. വിശാഖപട്ടണത്തിനും ബെംഗളൂരുവിനുമിടയിൽ പ്രതിദിന ഫ്ലൈറ്റുകൾ ആസ്വദിക്കൂ. ഇപ്പോൾ തന്നെ  http://akasaair.com വെബ്സൈറ്റിൽ ബുക്ക് ചെയ്യുക എന്ന് ആകാശ എയർ ട്വീറ്റ് ചെയ്തു.

ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ, ആകാശ എയർ രണ്ട് പ്രതിദിന സർവീസുകൾ ആരംഭിക്കും.  ആദ്യ ഫ്രീക്വൻസി ഡിസംബർ 10 നും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 നും ആരംഭിക്കും.

 ഈ പുതിയ സേവനങ്ങൾ ബെംഗളൂരുവിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കാൻ ആകാശയെ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു. 10 ലൊക്കേഷനുകളിൽ എട്ടെണ്ണം ബെംഗളൂരുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആകാശ എയർ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.

ദിവസേന രണ്ടുതവണ ബെംഗളൂരു-വിശാഖപട്ടണം വഴിയുള്ള സർവീസുകൾ ആരംഭിക്കുന്നത് ഞങ്ങളുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന്,സഹായകമാകും എന്ന് ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു.  ഉയർന്ന ഡിമാൻഡുള്ള ബെംഗളൂരു-അഹമ്മദാബാദിലും സർവീസുകൾ കൂട്ടിച്ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ആക്ഷ വളർച്ചയുടെ പടവുകൾ തണ്ടുകയാണെന്ന് പ്രവീൺ അയ്യർ പറഞ്ഞു. 

Share this story