വാര്‍ഡ്വിസാര്‍ഡ് 2024 ഏപ്രിലില്‍ 1,071 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചു

google news
Ward Wizard

കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2024 ഏപ്രില്‍ വില്പനയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 1,071 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ബ്രാന്‍ഡ് 2024 ഏപ്രിലില്‍ കയറ്റി അയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് 135% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023 ഏപ്രിലില്‍ 455 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വില്പന നടത്തിയത്.

വാഹന്‍ ഡേറ്റാ പ്രകാരം 2024 ഏപ്രിലില്‍ 1,212 യൂണിറ്റുകളുടെ വില്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഈ നല്ല തുടക്കം മികച്ചതും വിജയകരവുമായ ഒരു വര്‍ഷമാകുമെന്ന് വാഗ്ദാനം ചെയ്യുന്നതിന്‍റെ സൂചനയാണെന്ന് വാര്‍ഡ്വിസാര്ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു. സാങ്കേതികവിദ്യ നല്കുന്നതിനും അസാധാരണമായ ഗുണനിലവാരമുള്ള ഉല്പ്പന്നങ്ങളെ ശാക്തീകരിക്കുന്നതിലുമുള്ള ഈ മുന്നേറ്റ പാത നിലനിര്‍ത്താനും, സുസ്ഥിര ഭാവിക്കായി നവീകരണം തുടരാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags