ആഗോള ഇലക്ട്രിക് വാഹന സംരംഭവുമായി കൈകോര്‍ത്ത് വേ കൂള്‍

google news
smks

ദുബൈ: ഇവി100 സംരംഭത്തിന് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര, നോണ്‍-പ്രോഫിറ്റ് സ്ഥാപനമായ ക്ലൈമറ്റ് ഗ്രൂപ്പുമായി പ്രമുഖ ഫുഡ് ആൻഡ് അഗ്രിടെക് കമ്പനിയായ വേ കൂൾ കൈകോര്‍ത്തു. ഇലക്ട്രിക് ഗതാഗതം കൂടുതല്‍ സാധ്യമാക്കുകയും 2030ഓടെ പ്രമുഖ കമ്പനികളുടെ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യമാക്കുന്നത്. ക്ലൈമറ്റ് ഗ്രൂപ്പിന് കീഴിലുള്ള ക്ലൈമറ്റ് വീക്ക് NYC 2022 ന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. EV100-ല്‍ ചേരുന്നതിലൂടെ, വേകൂള്‍ 2030-ഓടെ അതിന്റെ ഡെലിവറി വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റും. 

2030ഓടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമായി ഇന്ത്യയിലെ 50 സ്ഥലങ്ങളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള 50 മേഖലകളിൽ പ്രവർത്തിക്കുന്ന,  വേകൂള്‍150,000 കർഷകരുടെ ശൃംഖലയുമായി ചേര്‍ന്ന്, 1200 ടണ്ണിലധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് പ്രതിദിനം കൈകാര്യം ചെയ്യുന്നത്. വേ കൂള്‍ പോലുള്ള ബിസിനസുകളിൽ നിന്നുള്ള EV100 പ്രതിബദ്ധതകൾ, ഭക്ഷ്യ സംസ്കരണവും കാർഷിക-വാണിജ്യ വിതരണ ശൃംഖലയും ഡീകാർബണൈസ് ചെയ്യുന്നതിൽ ഒരുപാട് മുന്നോട്ട് പോകും.

EV100 സംരംഭം അതിന്റെ അഞ്ചാം വാർഷികം ഈ മാസം ക്ലൈമറ്റ് വീക്ക് NYCല്‍ വെച്ച് ആഘോഷിക്കുമ്പോള്‍, വേ കൂള്‍ ആഗോളതലത്തിൽ 120ലധികം കമ്പനികളിൽ ചേരുകയാണ്. അതിൽ 13 എണ്ണം ഇന്ത്യയിൽ നിന്നുള്ളതാണ്. 2030-ഓടെ 5.5 ദശലക്ഷത്തിലധികം വാഹനങ്ങൾ അവർ ഒരുമിച്ച് ഇലക്ട്രിക്കിലേക്ക് മാറ്റും.

'ഈ ഉദ്യമത്തിനായി ആഘോഷത്തിന്റെ ഈ സമയത്ത് EV100മായി സഹകരിക്കുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആഗോള തലത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ ഭക്ഷ്യ-കാര്‍ഷിക മേഖലകള്‍ പങ്കുവഹിക്കുന്നുണ്ട്. ഒരു ലക്ഷ്യബോധമുള്ള സംഘടന എന്ന നിലയിലും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭക്ഷ്യ-അഗ്രി-ടെക് പ്ലാറ്റ്‌ഫോമുകൾ എന്ന നിലയിലും, കാലാവസ്ഥയെ മോശമായി ബധിക്കുന്നവയെ പ്രതിരോധിക്കുന്ന വിതരണ ശൃംഖലയും സുസ്ഥിര ഭക്ഷ്യ സമ്പദ്വ്യവസ്ഥയും വികസിപ്പിക്കുന്നതിനും മുമ്പോട്ട് കൊണ്ടുപോകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- മാനേജിംഗ് ഡയറക്ടറും വേകൂളിലെ സഹസ്ഥാപകനുമായ കാർത്തിക് ജയരാമൻ പറഞ്ഞു.

'സ്ഥാപനങ്ങള്‍ എങ്ങനെ കാലാവസ്ഥ-സ്മാർട്ടും ബിസിനസ്സ്-സ്മാർട്ടും ആയിരിക്കുമെന്നത് കഴിഞ്ഞ ഏഴ് വർഷമായി, ഞങ്ങൾ ഒന്നിലധികം പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വൈദ്യുതീകരിക്കുന്നത് ഞങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ഇതിനകം 20%  ഡെലിവറി വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറ്റി. പൂർണ ഇലക്ട്രിക് റോഡ് ഗതാതത്തിലേക്കുള്ള യാത്രയില്‍ സജീവവും സഹകരണപരവുമായ പങ്ക് വഹിക്കമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഇവി 100-ലേക്ക് ഞങ്ങൾ വേകൂളിനെ സ്വാഗതം ചെയ്യുന്നു. കാലാവസ്ഥയിൽ മികച്ച  മുന്നേറ്റം നടത്തുന്ന കമ്പനികളുടെ ആഗോള ശൃംഖലയിൽ ചേരുകയാണ് വേകൂള്‍. ഇലക്ട്രിക് ഗതാഗതത്തില്‍ വര്‍ധനവ് വരുത്തി, രാജ്യത്തെ സമാന ബിസിനസുകൾക്ക് വേകൂൾ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്'- ക്ലൈമറ്റ് ഗ്രൂപ്പിലെ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ ശർമ്മ പറഞ്ഞു. 'ആര്‍ വി ദെയര്‍ യെറ്റ് ? EV 100 ആന്‍ഡ് സ്റ്റിയറിങ് ദി ഗ്ലോബല്‍ മാര്‍ക്കറ്റ് റ്റു ഫുളി ഇലക്ട്രിക്' എന്ന വിഷയത്തില്‍ നടന്ന സെഷനിലെ മുതിര്‍ന്ന പ്രാസംഗികരില്‍ ഒരാളായി കാര്‍ത്തികും ക്ലൈമറ്റ് വീക്ക് NYCയുടെ ഭാഗമായി. വാഹനങ്ങള്‍ വൈദ്യുതീകരിക്കുന്നതിലുള്ള പ്രധാന തടസ്സങ്ങളും അവ മറികടക്കുന്നതിലുള്ള വഴികളും സെഷനില്‍ വിശദമാക്കി.

Tags