കുഷാഖ് ഒണിക്സിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരണവുമായി സ്കോഡ ഓട്ടോ ഇന്ത്യ

skoda

തിരുവനന്തപുരം: സ്കോഡ ഓട്ടോ ഇന്ത്യ, തങ്ങളുടെതുടർച്ചയായ പ്രൊഡക്ട് ആക്ഷൻ തന്ത്രത്തിന്റെ ഭാഗമായി, അതിൻ്റെ 5സ്റ്റാർ സേഫ് ഫ്ലീറ്റിൽ ഒരു മെച്ചപ്പെടുത്തൽ കൂടി നടപ്പിലാക്കി കുഷാഖ് ഓണിക്സ് എ.ടി അവതരണം. സ്കോഡ ആരാധകർക്കും ഉപഭോക്താക്കൾക്കും സംതൃപ്തിയും ഉയർന്ന മൂല്യവും നൽകുകയെന്ന ലക്ഷ്യത്തോടെ ഉപഭോക്തൃ പ്രതികരണം അടിസ്ഥാനമാക്കി 2023ഒന്നാം പാദത്തിലാണ് ഓണിക്സ് ആദ്യം പുറത്തിറക്കിയത്. ഏറ്റവും പുതിയ ഉപഭോക്തൃ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി സ്കോഡ ഓട്ടോ ഇന്ത്യ, ഇപ്പോൾ  ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, നിരവധി പുതിയ ഫീച്ചറുകൾ എന്നിവയാൽകുഷാഖ്ഓണിക്‌സിനെ കൂടുതൽ മെച്ചപ്പെടുത്തി, സെഗ്‌മെൻ്റിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ആക്കി മാറ്റുന്നു.

"ആക്ടീവ് ട്രിമ്മിൻ്റെ മൂല്യവും ഉയർന്ന വേരിയൻ്റുകളിൽ നിന്നുള്ള സവിശേഷതകളും സംയോജിപ്പിക്കുന്നഓനിക്സ് വേരിയൻ്റ് ഞങ്ങളുടെ ലൈനപ്പിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ്. ഈ പുതിയ കുഷാഖ് ഓനിക്സ്ഓഫർ ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള,കൂടുതൽ പ്രാപ്യമായ വിലനിലവാരത്തിൽ ഒരു ഓട്ടോമാറ്റിക് വേരിയന്റ് എന്ന ആരോഗ്യകരമായ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന അഭിപ്രായങ്ങളോടുള്ള പ്രതികരണമാണ്. വാസ്തവത്തിൽ, ഞങ്ങളുടെ മൂല്യനിർദ്ദേശം ഈ കുഷാഖിനെ അതിൻ്റെ മുഴുവൻ സെഗ്‌മെൻ്റിൽത്തന്നെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഓട്ടോമാറ്റിക് ആക്കി മാറ്റുന്നു. തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യുക, ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുക, ഞങ്ങളുടെ ഉപഭോക്താക്കളെ നിരന്തരം ശ്രദ്ധിക്കുക എന്നിവ ഞങ്ങളുടെ ശ്രമം, ഞങ്ങളുടെ വളർച്ചാ തന്ത്രത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്“ പ്രൊഡക്ട് ആക്‌ഷൻ സംബന്ധിച്ച് സംസാരിക്കവേ സ്‌കോഡ ഓട്ടോ ഇന്ത്യ, ബ്രാൻഡ് ഡയറക്ടർ.  പെറ്റർ ജനീബ പറഞ്ഞു.

പഴയ ഓണിക്‌സിനെപ്പോലെ തന്നെ സ്കോഡയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌.യുവി.യുടെ നിലവിലെ ആക്റ്റീവ്, ആംബിഷൻ വകഭേദങ്ങൾക്കിടയിൽ ഓണിക്‌സ് എ.ടി ഇടംപിടിക്കുന്നു. ഉയർന്ന ആംബിഷൻ വേരിയൻ്റിൽ നിന്നുള്ള സവിശേഷതകൾ ഈ കുഷാഖിലേക്ക് പരിവർത്തനം ചെയ്യുന്നതായി എക്സ്റ്റീരിയറിൽ ദൃശ്യമാകുന്നു. അവയിലൊന്നാണ് ഡി.ആർ.എൽകളോട് കൂടിയ സ്കോഡ ക്രിസ്റ്റലിൻ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ. സ്റ്റാറ്റിക് കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകളാണ് കൂടുതൽ ദൃശ്യപരതയും സുരക്ഷയും വർദ്ധിപ്പിക്കുന്നത്. പിന്നിൽ വൈപ്പറും ഡീഫോഗറും കാണാം. ഈ തുടർച്ചകൾക്കൊപ്പം, സ്കോഡ ഓട്ടോ ഇന്ത്യ ടെക്‌ടൺ വീൽ കവറുകളും ബിപില്ലറുകളിൽ 'ഓണിക്സ്' ബാഡ്ജിംഗും തുടരുന്നു.

ഉള്ളിൽ, ഓണിക്സ് എ.ടിയ്ക്ക് കൂടുതൽ ശ്രദ്ധേയമായ അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്. കൂട്ടിച്ചേർക്കലുകളുടെ പട്ടികയിൽ ഒന്നാമത് ഹിൽ ഹോൾഡ് കൺട്രോളും പാഡിൽ ഷിഫ്റ്ററുകളും ആണ്. ഡ്രൈവർക്ക് ഇപ്പോൾ ഒരു ക്രോം സ്ക്രോളറോടു കൂടിയ 2സ്പോക്ക്, മൾട്ടിഫങ്ഷൻ, ലെതർ സ്റ്റിയറിംഗ് വീൽ ലഭിക്കുന്നു. ക്യാബിനിൽ ടച്ച് പാനലോടുകൂടിയ സ്‌കോഡയുടെ ക്ലൈമാറ്റ്‌ട്രോണിക് ലഭിക്കുന്നു, മുൻവശത്തുള്ള സ്‌ക്രഫ് പ്ലേറ്റുകളിൽ 'ഓണിക്സ്' എന്ന ലിഖിതം ഉണ്ട്. കാറിൻ്റെ ഉപഭോക്താക്കൾക്ക് ഓണിക്‌സ്തീം കുഷ്യനുകളും ടെക്‌സ്റ്റൈൽ മാറ്റുകളും സ്റ്റാൻഡേർഡായി ലഭിക്കും. ഓനിക്സ് എ.ടിയിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകളുടെ ലഭ്യതയാണ് പുതിയ പ്രൊഡക്ട് അപ്‌ഡേറ്റിലെഏറ്റവും പുതിയത്.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കഴിവ് തെളിയിക്കപ്പെട്ട 1.0 ടി.എസ്.ഐ ടർബോചാർജ്ഡ് ത്രീസിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഓനിക്‌സ് എ.ടിയ്ക്ക് കരുത്തേകുന്നത്. ഇത് 85 സണ (115 ു)െ ശക്തിയും 178 ചാ ടോർക്കും സൃഷ്ടിക്കുന്നു, കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇണചേരുന്നു. ഗ്ലോബൽ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം ക്രാഷ് 2022 ഒക്ടോബറിൽ കുഷാഖ്നെ അതിൻ്റെ പുതിയതും കർശനവുമായ പ്രോട്ടോക്കോളുകൾക്ക് കീഴിൽ പരീക്ഷിക്കുകയുണ്ടായി. മുതിർന്ന യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ34ൽ 29.64 പോയിൻ്റും കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സാധ്യമായ 49 പോയിൻ്റിൽ 42 പോയിൻ്റും എസ്.യു.വി നേടുകയുണ്ടായി. മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള ഫുൾ ഫൈവ് സ്റ്റാർ നേടിയ ആദ്യത്തെ മെയ്ഡ്ഇൻഇന്ത്യ കാറാണ് കുഷാഖ്.

ഇന്ത്യയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ടീമുകൾ ഇന്ത്യയ്‌ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ങഝആഅ0കച പ്ലാറ്റ്‌ഫോമിലാണ് കുഷാഖ്ന്റെ ഇരിപ്പ്. ഉയർന്ന പ്രാദേശികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് 95%  ഉടമസ്ഥാവകാശത്തിൻ്റെ കുറഞ്ഞ ചിലവ് കിലോമീറ്ററിന് 0.46 രൂപ മുതൽക്ക്. 2021 ജൂലൈയിൽകുഷാഖ് അവതരിപ്പിച്ചപ്പോൾ, ഈ പ്ലാറ്റ്‌ഫോമിലെ സ്‌കോഡയുടെ രണ്ടാമത്തെ പ്രൊഡക്ടായ സ്ലാവിയ സെഡാൻ 2022 മാർച്ചിൽ അരങ്ങേറി. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌.യു.വിയുടെ പ്രഖ്യാപനത്തോടെയാണ് കമ്പനി 2024ന് തുടക്കമിട്ടത്. 2025ൽ വാഹനം അരങ്ങേറ്റം കുറിക്കും.

Tags