ഓണത്തിന് കിടിലന്‍ ഓഫറുകളുമായി ടാറ്റ !

google news
tata

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക്  ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുളിൽ ടാറ്റ മുൻനിരയിൽ തന്നെയുണ്ട്.  ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകൾക്ക് 60,000/- രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും മുൻഗണനാ ഡെലിവറിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ആകർഷകമായ ഫിനാൻസ് പദ്ധതികൾക്കായി പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക  ധനകാര്യ സ്‌ഥാപനങ്ങളുമായും  ധാരണയില്‍ എത്തിക്കഴിഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 95 ശതമാനം വരെ റോഡ് ഫിനാൻസ്, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക്   ഏഴ് വർഷത്തെ ലോൺ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനിയുടെ വളർച്ച നിലനിർത്തുന്നതിൽ കേരളം  പ്രധാന വിപണി ആണെന്നും കമ്പനിയുടെ സുസ്ഥിര വളർച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങൾ നൽകിയതായും ഉപഭോക്തൃ സംതൃപ്‍തി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ്  രാജൻ അംബ പറഞ്ഞു.  കേരളത്തിലെ  ഉപഭോക്തൃ നിലനിർത്തൽ നിരക്ക് 72 ശതമാനമാണ്. ഇത്  രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്നും ഇത്തവണത്തെ ഓണാഘോഷത്തിന്  ആകർഷകമായ ഓഫറുകളാണ്  അവതരിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ‘ന്യൂ ഫോർ എവർ’ ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി  തുടരാൻ ആഗ്രഹിക്കുന്നു എന്നും ഓണാഘോഷ നാളുകളിൽ പുതിയ  ഉപഭോക്താക്കളെയും  തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും രാജൻ അംബ കൂട്ടിച്ചേർത്തു.

അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍  ഉത്സവ സീസൺ മുന്നിൽക്കണ്ട് ടാറ്റ മോട്ടോഴ്സ് ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് പാസഞ്ച൪ വാഹന ഉപഭോക്താക്കൾക്കായി അനായാസ വായ്‍പാ സൗകര്യം ഏ൪പ്പെടുത്തുന്നതായി കഴിഞ്ഞയാഴ്‍ച വ്യക്തമാക്കിയിരുന്നു. 7.80 ശതമാനം എന്ന ആക൪ഷകമായ പലിശ നിരക്കിലായിരിക്കും കാറുകൾക്ക് വായ്‍പ ലഭ്യമാക്കുക. പരമാവധി 90 ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ് ലഭിക്കും. ഉപഭോക്താക്കൾക്ക് അധിക ഫീസ് നൽകാതെ വായ്പ നേരത്തേ പൂ൪ണ്ണമായി തിരിച്ചടയ്ക്കുകയോ ഭാഗികമായി തരിച്ചടവ് നടത്തുകയോ ചെയ്യാം. രാജ്യത്തുടനീളമുള്ള 5700 ലധികം ശാഖകളിൽ നിന്നായി ആക൪ഷകവും വ്യക്തിഗതവുമായ കാ൪ ലോണുകൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ടാറ്റ മോട്ടോഴ്സ് ഡീല൪മാ൪ വഴിയും വായ്പയ്ക്കായി ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് രജിസ്റ്റ൪ ചെയ്യാവുന്നതാണ്.

മറ്റ് ചില ടാറ്റാ വാര്‍ത്തകളില്‍,  ടിയാഗോ എൻആർജിയുടെ XT വേരിയന്‍റ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ടാറ്റ ടിയാഗോ NRG XT വേരിയന്റ് 6.42 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. യുവ കാർ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലാണ് മോഡലിന്‍റെ ശ്രദ്ധ എന്നാണ് കമ്പനി പറയുന്നത്. ടിയാഗോ എന്‍ആര്‍ജി അതിന്റെ പുതിയ XT വേരിയന്‍റിൽ നിരവധി ഫീച്ചറുകള്‍ ഉണ്ട്. 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ഹർമൻ നൽകുന്ന 3.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, മറ്റ് ഹൈലൈറ്റുകൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. കൂടാതെ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ പാഴ്‌സൽ ഷെൽഫ് എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ ഹൈലൈറ്റുകൾക്കൊപ്പം 'റെഗുലർ' ടിയാഗോയുടെ XT വേരിയന്റും അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്.

Tags