മോട്ടോറോള എഡ്ജ് 50 പുറത്തിറക്കി

Motorola Edge 50
Motorola Edge 50

കൊച്ചി: എഡ്ജ് സീരീസിലെ ഏറ്റവും പുതിയ ഫോണായ എഡ്ജ് 50 പുറത്തിറക്കി മോട്ടോറോള. മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിൾ, ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ എന്നിവയോടെയാണ് മോട്ടോറോള എഡ്ജ് 50 വരുന്നത്. ഉറപ്പ് പരിശോധിക്കുന്നതിനുള്ള 16 പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി മികവ് തെളിയിച്ചതാണ് എഡ്ജ് 50. സോണി - ലൈറ്റിയ 700സി സെൻസറും മോട്ടോ എഐ സവിശേഷതകളുമായി മികച്ച എഐ ക്യാമറ, 120ഹേർട്സ്, 1600നിട്സ് പീക്ക് ബ്രൈറ്റ്നസ്സ് എന്നിവയുള്ള 6.7 ഇഞ്ച് പിഒഎൽഇഡി 3ഡി കർവ്ഡ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, 30X ഹൈബ്രിഡ് സൂം ഉള്ള ടെലിഫോട്ടോ ലെൻസ് തുടങ്ങിയ സവിശേഷതകളുമായാണ് എഡ്ജ് 50 വരുന്നത്.

8ജിബി+256ജിബി വേരിയൻ്റിൽ മാത്രം ലഭ്യമായ എഡ്ജ് 50 ഓഗസ്റ്റ് 8 മുതൽ ഫ്ലിപ്കാർട്ട്, മോട്ടോറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും 27,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും. വിവിധ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോഴും ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് വാങ്ങുമ്പോഴും 2,000 രൂപ കിഴിവ് ലഭിക്കും.

Tags