പുതിയ 2025 ആക്ടിവയുമായി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ

Honda Motorcycle & Scooter India with the new 2025 Activa
Honda Motorcycle & Scooter India with the new 2025 Activa

ഗുരുഗ്രാം: ജനപ്രിയ സ്കൂട്ടറായ ആക്ടിവയുടെ പുതിയ ഒബിഡി2ബി-അനുസൃത പതിപ്പുമായി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). സാങ്കേതികവിദ്യ, സൗകര്യം, സുസ്ഥിരത എന്നിവയുടെ സമന്വയമായ ആക്ടിവയെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ പുതിയ പതിപ്പ് നിരവധി നൂതന സവിശേഷതകളുള്ള പുതിയ 2025 ഹോണ്ട ആക്ടിവയുടെ ഡൽഹിയിലെ എക്‌സ് ഷോറൂം വില 80,950 രൂപയിൽ ആരംഭിക്കുന്നു.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി മൊബിലിറ്റി പുനർനിർവചിക്കുന്നതിൽ ആക്ടിവ എല്ലായ്‌പ്പോഴും മുൻപന്തിയിലാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു. "പുതുമയുടെയും സൗകര്യത്തിൻ്റെയും വിശ്വാസ്യതയുടെയും തികഞ്ഞ സംയോജനവുമായാണ് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടർ 2025ലെ ഈ പുതിയ പതിപ്പിലും വിപണിയിലെത്തുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്‌ടി ഡിസ്പ്ലെ, ഒബിഡി2ബി-അനുസൃത എഞ്ചി൯ എന്നിവ സാങ്കേതികത്തികവിലെ മു൯നിരയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു. മികച്ച റൈഡിംഗ് അനുഭവത്തിനൊപ്പം ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ ഹോണ്ടയുടെ നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാകും ഈ പുതിയ പതിപ്പ്."

ആക്ടിവ കേവലമൊരു സ്കൂട്ടറല്ലെന്നും രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെ വിശ്വസനീയ പങ്കാളിയാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, "ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളോടെ മാനദണ്ഡങ്ങളെ പുനഃനിർവചിക്കുകയാണ് പുതിയ 2025 ആക്ടിവ. ഇന്ത്യയുടെ ഈ പ്രിയപ്പെട്ട സ്കൂട്ടർ എന്നെന്നും സൗകര്യത്തിൻ്റെയും വിശ്വാസ്യതയുടെയും മറുവാക്കാണ്. ഹരിതശുദ്ധമായ ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഒരു പടി കൂടി മുന്നോട്ടു വയ്ക്കുന്നതാണ് ഒബിഡി2ബി മോഡൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു."

പുതിയ ആക്ടിവ: പുത്ത൯ വർണങ്ങളിൽ, നൂതന സവിശേഷതകളിൽ
വരാനിരിക്കുന്ന നിയന്ത്രണങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തതും ഉപഭോക്താക്കളുടെ സവാരി അനുഭവം ഉയർത്തുന്നതുമായ നിരവധി മെക്കാനിക്കൽ അപ്ഡേറ്റുകൾ പുതിയ ആക്ടിവയിലുണ്ട്. ഒബിഡി2ബി അനുസൃതമായ 109.51സിസി, സിംഗിൾ സിലിണ്ടർ പിജിഎം-ഫൈ എഞ്ചിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്. 8,000 ആർപിഎമ്മിൽ 5.88 കിലോവാട്ട് കരുത്തും 5,500 ആർപിഎമ്മിൽ 9.05 എൻഎം ടോർക്കുമാണ് ഈ എൻജിൻ പ്രദാനം ചെയ്യുന്നത്. ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റമാകട്ടെ സ്കൂട്ടറിൻ്റെ ഇന്ധനക്ഷമതയ്ക്ക് മാറ്റു കൂട്ടുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്പ്ലെയെ ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാം. നാവിഗേഷ൯, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയവ ഇതിൽ സാധ്യമാകുന്നു. യാത്രയ്ക്കിടെ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ആക്ടിവയിലുണ്ട്.

തനതായ,സൗകുമാര്യമാർന്ന സിലൗറ്റ് നിലനിർത്തി എത്തുന്ന പുതിയ ആക്ടിവയുടെ ടോപ് സ്പെസിഫിക്കേഷനായ എച്ച്-സ്മാർട്ട് വണ്ണിന് പുറമെ ഡിഎൽഎക്‌സ് വേരിയന്റിന് പോലും അലോയ് വീലുകൾ ലഭ്യം. എസ്റ്റിഡി, ഡിഎൽഎക്‌സ്, എച്ച് – സ്മാർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ ആറ് നിറങ്ങളിലാണ് ആക്ടിവ വിപണിയിലെത്തുന്നത്. പേൾ പ്രഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവയാണ് അവ.

പുതിയ ആക്ടിവ – വിലയും ലഭ്യതയും
പുതിയ ആക്ടിവയുടെ ഡൽഹിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 80,950 രൂപയിൽ. രാജ്യമെമ്പാടുമുള്ള എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിൽ പുതിയ ആക്ടിവ ലഭിക്കും.

Tags