പുതിയ സിബി650ആർ, സിബിആർ650ആർ എന്നിവ പുറത്തിറക്കിക്കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രീമിയം മോട്ടോർസൈക്കിൾ നിര വിപുലീകരിക്കുന്നു
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ &സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) സിബി650ആർ, സിബിആർ650ആർ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ പുറത്തിറക്കി തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ നിരയെ ശക്തിപ്പെടുത്തി. വ്യത്യസ്ത വിഭാഗങ്ങളിലുള്ള മോട്ടോർസൈക്കിൾ പ്രേമികൾക്ക് ഈ പുതിയ മോഡലുകൾ പ്രയോജനപ്പെടും. പ്രകടനത്തിൻ്റെയും ശൈലിയുടെയും മികച്ച സംയോജനം ഇവ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ഇപ്പോൾ പുതിയ സിബി650ആർ, സിബിആർ650ആർ എന്നിവ ബുക്ക് ചെയ്യാം. 2025 ഫെബ്രുവരി മുതൽ ഡെലിവറി ആരംഭിക്കും.
പുതിയ പ്രീമിയം മോട്ടോർസൈക്കിളുകൾ പരിചയപ്പെടുത്തിക്കൊണ്ട്, ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു, “ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്കായി സിബി650ആർ, സിബിആർ650ആർ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നൂതന സാങ്കേതികവിദ്യയുടെയും വ്യതിരിക്തമായ രൂപകൽപ്പനയുടെയും മികച്ച സംയോജനം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പ്രകടനമുള്ള മെഷീനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം മൂലം രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗം ശ്രദ്ധേയമായ വളർച്ച കൈവരിക്കുന്നു. വൈവിധ്യമാർന്ന റൈഡിംഗ് മുൻഗണനകൾ നിറവേറ്റുന്ന ലോകോത്തര ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന് ഈ അഭിലാഷങ്ങൾ നിറവേറ്റാൻ എച്ച്എംഎസ്ഐയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ മോട്ടോർസൈക്കിളുകൾ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്ലിംഗ് അനുഭവം ഉയർത്തുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്”.
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, "ആകർഷകമായ പ്രകടനം, നൂതന സാങ്കേതികവിദ്യ, വ്യതിരിക്തമായ രൂപകൽപ്പന എന്നിവയെ വിലമതിക്കുന്ന ഞങ്ങളുടെ പ്രീമിയം ഉപഭോക്താക്കൾക്കായി പുതിയ സിബി650ആർ, സിബിആർ650ആർ എന്നിവ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. കൂടാതെ, മുൻകൂട്ടി ബുക്ക് ചെയ്ത എൻഎക്സ്500-ന്റെ ഡെലിവറി ഈ മാസം (2025 ജനുവരി) മുതൽ ആരംഭിക്കുന്നതിനാൽ, സാഹസികത ആഗ്രഹിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കളുടെ കാത്തിരിപ്പ് അവസാനിച്ചു. എച്ച്എംഎസ്ഐയിൽ, ബൈക്കിംഗ് പ്രേമികളുടെ അഭിലാഷങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നതിനാൽ ഈ മോട്ടോർസൈക്കിളുകൾ അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സിബി650ആർ, സിബിആർ650ആർ എന്നിവയ്ക്കുള്ള ബുക്കിംഗുകൾ ഇപ്പോൾ ഞങ്ങളുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചിരിക്കുന്നു. 2025 ഫെബ്രുവരി മുതൽ ഡെലിവറികൾ ആരംഭിക്കും. ഈ ബൈക്കുകൾ ഞങ്ങളുടെ ഉപഭോക്താക്കളുടെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല, പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹോണ്ടയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മുന്നോട്ടുള്ള യാത്ര ആവേശകരമാണ്, ഒരുമിച്ച് കൂടുതൽ നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
പുതിയ ഹോണ്ട സിബി650ആർ | മിനിമലിസ്റ്റ് പെർഫെക്ഷൻ
പുതിയ സിബി650ആർ ഹോണ്ടയുടെ നിയോ സ്പോർട്സ് കഫേ ഡിസൈൻ എന്ന തത്ത്വചിന്തയെ ഉൾക്കൊള്ളുന്നു. വൃത്താകൃതിയിലുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പ്, കൊത്തിയെടുത്ത പോലുള്ള ഇന്ധന ടാങ്ക്, പരുക്കൻ സങ്കീർണ്ണത പ്രസരിപ്പിക്കുന്ന തുറന്ന ഫ്രെയിം എന്നിവയുള്ള മിനിമലിസ്റ്റ് രൂപസൗന്ദര്യം ഇതിൽ ഉൾപ്പെടുന്നു. ഒതുക്കമുള്ള അളവുകളും സമതുലിതമായ എർഗണോമിക്സും നഗര തെരുവുകളിലൂടെയും വളഞ്ഞ റോഡുകളിലൂടെയുമൊക്കെയുള്ള സുഖകരവും എന്നാൽ ആവേശകരവുമായ ഒരു യാത്ര ഉറപ്പാക്കുന്നു. സിബി650ആർ രണ്ട് നിറങ്ങളിൽ ലഭ്യമാകും-കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്.
649 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-4-സിലിണ്ടർ എഞ്ചിൻ ആണ് സിബി650ആറിന് കരുത്ത് പകരുന്നത്, ഇത് 12,000 ആർപിഎമ്മിൽ 70കിലോവാട്ട് പരമാവധി പവറും 9,500 ആർപിഎമ്മിൽ 63 എൻഎം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്നു. സുഗമമായ ലീനിയർ പവർ ഡെലിവറിക്ക് വേണ്ടി ട്യൂൺ ചെയ്തിരിക്കുന്ന ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ ഒരു അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചും ഇതിലുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന സിബി650ആറിൽ കൃത്യമായ ഹാൻഡ്‌ലിങ്ങിനായി ഇൻവെർട്ടഡ് ഷോവ(എസ്എഫ്എഫ്-ബിപി) ഫ്രണ്ട് ഫോർക്കും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള പിൻ മോണോ-ഷോക്കും ഉണ്ട്. ഇത് വ്യത്യസ്ത പ്രതലങ്ങളിൽ പ്രതികരണശേഷിയുള്ളതും സംയോജിതവുമായ സവാരി ഉറപ്പാക്കുന്നു.
മുൻവശത്ത് ഡ്യുവൽ റേഡിയൽ-മൗണ്ടഡ് 310എംഎം ഫ്ലോട്ടിംഗ് ഡിസ്കുകളും പിന്നിൽ 240എംഎം സിംഗിൾ ഡിസ്കും ബ്രേക്കിംഗ് സുഗമമാക്കുന്നു, കൂടാതെ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഡ്യുവൽ-ചാനൽ എബിഎസ്സും ഇതിൽ ഉണ്ടു. സവിശേഷതകളുടെ കാര്യത്തിൽ, പുതിയ സിബി650ആറിന് 5.0 ഇഞ്ച് ടിഎഫ്റ്റി ഫുൾ-കളർ ക്രിസ്റ്റൽ ലിക്വിഡ് ഡിസ്പ്ലേ ഉണ്ടെന്ന് മാത്രമല്ല ബ്ലൂടൂത്ത് വഴി മോട്ടോർസൈക്കിളും സ്മാർട്ട്‌ഫോണും ബന്ധിപ്പിച്ച് കോളിംഗ്, നാവിഗേഷൻ പോലുള്ള പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ റൈഡറെ അനുവദിക്കുന്ന ഹോണ്ട റോഡ്‌സിങ്ക് ആപ്ലിക്കേഷനുമായി ഇത് പൊരുത്തപ്പെടുകയും ചെയ്യുന്നു.
പുതിയ ഹോണ്ട സിബിആർ650ആർ | വാട്ട് ആർ യു ടുഡെ?
പുതിയ ഹോണ്ട സിബിആർ650ആർ ഒരു ശ്രദ്ധേയമായ ഇടത്തരം ഭാരമുള്ള സ്‌പോർട്‌സ് ബൈക്കാണ്. പവർ, കൃത്യത, ശൈലി എന്നിവയുടെ തികഞ്ഞ സന്തുലിതാവസ്ഥ ഉള്ളതിനാൽ അത് ആവേശകരമായ ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയുടെ റേസിംഗ് ഡിഎൻഎ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ സ്ലീക്കും അഗ്രസീവുമായ ഒരു പ്രൊഫൈലാണ് അതിനുള്ളത്. മാത്രമല്ല അതിൽ ഷാർപ്പും, എയറോഡൈനാമിക്കുമായ ലൈനുകളും നിശ്ചലമായിരിക്കുമ്പോൾ പോലും വേഗത ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു കുനിഞ്ഞ നിലയും ഉൾപ്പെടുന്നു. ഡ്യുവൽ-ഐ ഹെഡ്‌ലൈറ്റുകൾ ഉൾപ്പെടെയുള്ള പൂർണ്ണ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, കാഴ്ച്ചയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരു ആധുനിക സ്പർശം നൽകുന്നു. ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് ശ്രദ്ധേയമായ കളർ ഓപ്ഷനുകളിൽ ലഭ്യമായ സിബിആർ650ആർ ഓരോ റൈഡിലും ആരും ഒന്ന് തിരിഞ്ഞു നോക്കുമെന്ന് ഉറപ്പാക്കുന്നു.
സിബിആർ650ആറിൻ്റെ കാതൽ അതിൻ്റെ ആകർഷകമായ 649 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-4-സിലിണ്ടർ എഞ്ചിനാണ്. അത് 12,000 ആർപിഎമ്മിൽ 70 കിലോവാട്ട് പരമാവധി പവറും 9,500 ആർപിഎമ്മിൽ 63 എൻഎം പീക്ക് ടോർക്കും നൽകുന്നു. ഈ പവർഹൗസ് ആവേശകരമായ ആക്സിലറേഷനും സുഗമമായ പവർ ഡെലിവറിയും സൃഷ്ടിക്കുമ്പോൾ റൈഡർമാർക്ക് ആത്മവിശ്വാസത്തോടെ അവരുടെ പരിധികൾ മറികടക്കാൻ കഴിയുന്നു. മാത്രമല്ല, ഇതിൻ്റെ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈൻ വളഞ്ഞ റോഡുകളിൽ അതിനെ ആവേശകരമാക്കുകയും നഗര സാഹചര്യങ്ങളിൽ എളുപ്പം കൈകാര്യം ചെയ്യാവുന്നതുമാക്കി ആവേശവും വൈവിധ്യവും തേടുന്ന വിവിധ റൈഡർമാരെ ആകർഷിക്കുന്നു. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു എന്നു മാത്രമല്ല കൃത്യമായ ഷിഫ്റ്റുകൾ ഉറപ്പാക്കുന്ന ഒരു അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചും ഇതിനുണ്ട്. അതേസമയം ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (എച്ച്എസ്ടിഎസ്) ട്രാക്ഷൻ സ്ഥിരതയും വർദ്ധിപ്പിക്കുന്നു.
ഇൻവെർട്ടഡ് ഷോവ 41എംഎം സെപ്പറേറ്റ് ഫംഗ്ഷൻ ഫോർക്ക് ബിഗ് പിസ്റ്റൺ (എസ് എഫ്എഫ്-ബിപി) റേഡിയൽ-മൗണ്ടഡ് ഡ്യുവൽ 310എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ പ്രീമിയം ഹാർഡ്‌വെയറുകൾ ഹാൻഡ്‌ലിങ്ങും സ്റ്റോപ്പിംഗ് പവറും പ്രൊഫഷണൽ ഗ്രേഡ് ലെവലിലേക്ക് ഉയർത്തുന്നു. സിബി650ആർ പോലെ ഇതിന് ഒരു അധിക സുരക്ഷാ വലയായി ഡ്യുവൽ-ചാനൽ എബിഎസും ഉണ്ട്. സിബിആർ650ആറിൻ്റെ പുതിയ 5.0-ഇഞ്ച് ടിഎഫ്റ്റി ഫുൾ-കളർ ക്രിസ്റ്റൽ ലിക്വിഡ് ഡിസ്‌പ്ലേ എല്ലാ അവശ്യ വിവരങ്ങളും ഒറ്റനോട്ടത്തിൽ നൽകുന്നു. ബ്ലൂടൂത്ത് വഴി കോളിംഗ്, നാവിഗേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ റൈഡറെ അനുവദിക്കുന്ന ഹോണ്ട റോഡ്‌സിങ്ക് ആപ്ലിക്കേഷനുമായും ഇത് പൊരുത്തപ്പെടുന്നതിനാൽ കണക്റ്റുചെയ്‌തതും വിവരങ്ങൾ അറിഞ്ഞുമുള്ള റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നു.
പുതിയ ഹോണ്ട സിബി650ആർ, സിബിആർ650ആർ: വിലയും ലഭ്യതയും
പുതിയ ഹോണ്ട സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആർ650ആറിന് 9.99 ലക്ഷം രൂപയുമാണ് വില(എല്ലാ വിലകളും ഡൽഹിയിലെ എക്സ്-ഷോറൂം വിലകളാണ്). ഈ പ്രീമിയം മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള എല്ലാ ബിഗ്‌വിംഗ് ഡീലർഷിപ്പുകളിലും ആരംഭിച്ചിരിക്കുന്നു. ഹോണ്ട ബിഗ്‌വിംഗ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.HondaBigWing.in) വഴിയും ഓൺലൈനായി ബുക്ക് ചെയ്യാം. പുതിയ സിബി650ആർ, സിബിആർ650ആർ എന്നിവയുടെ ഡെലിവറി 2025 ഫെബ്രുവരി മുതൽ ആരംഭിക്കും.