ഹോണ്ട ഇന്ത്യ 2023-24 സാമ്പത്തിക വര്‍ഷം 48 ലക്ഷം യൂണിറ്റുകള്‍ വിറ്റു

google news
honda

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം വില്‍പനയില്‍ ഉള്‍പ്പെടെ മികച്ച നേട്ടവുമായി ഹോണ്ട  മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 48,93,522 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 12 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി. 2024 മാര്‍ച്ചില്‍ മാത്രം 3,86,455 യൂണിറ്റുകളുടെ മൊത്തം വില്‍പന കമ്പനി നടത്തി.

ഇതില്‍ 3,58,151 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 28,304 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. മാര്‍ച്ചിലെ ആഭ്യന്തര വില്‍പനയില്‍ 81% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 95% വളര്‍ച്ച നേടി.

Tags