ഇവ്‍ട്രിക്ക് റൈസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 1.6 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി
auto mobile

പൂനെ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പായ ഇവെട്രിക് മോട്ടോഴ്‌സ് ഇവെട്രിക് റൈസ് എന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി. ഇവെട്രിക്ക് ആക്സിസ്,ഇവെട്രിക്ക് റൈഡ്, ഇവെട്രിക്ക് മൈറ്റി എന്നീ മൂന്ന് പുതിയ ഇലക്ട്രിക് സ്‍കൂട്ടറുകള്‍ കമ്പനി നിലവിൽ വിൽക്കുന്നുണ്ട്. ഇവെട്രിക്ക് റൈസ് ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളാണ്. ഇതിന്റെ വില 1,59,990 രൂപയാണ് (എക്സ്-ഷോറൂം, പൂനെ ഇന്ത്യ) എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി കമ്പനിയുടെ 125 ടച്ച് പോയിന്റുകൾ വഴി 5,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി പുതിയ ഇവെട്രിക്ക് റൈസ് ഇലക്ട്രിക് ബൈക്ക് ബുക്ക് ചെയ്യാം. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണ്ണമായും മെയ്ഡ്-ഇൻ-ഇന്ത്യ ഉൽപ്പന്നമാണ്. ഇത് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - കറുപ്പും വെളുപ്പും. ഇവട്രിക്ക് റൈസിന് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും റിയർ ബ്ലിങ്കറുകളും ഉള്ള എല്ഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു.

70വി /40 എ എച്  ബാറ്ററി പാക്കിനൊപ്പം 2000 വാട്ട് ബി എൽ ഡി സി  മോട്ടോറാണ് പുതിയ റൈസിന് കരുത്തേകുന്നത്. നാല് മണിക്കൂറിനുള്ളിൽ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഒറ്റ ചാർജിൽ 110 കിലോമീറ്റർ എന്ന അവകാശവാദത്തോടെ 70 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. ഇവെട്രിക്ക് പുതിയ ബൈക്കിനൊപ്പം 10 എ എം പി  മൈക്രോ ചാർജറും വാഗ്ദാനം ചെയ്യുന്നു. ഓട്ടോ കട്ട് ഫീച്ചറും ഇതിലുണ്ടാകും. മോട്ടോർസൈക്കിളിന് വേർപെടുത്താവുന്ന ബാറ്ററിയും ഉണ്ട്, ഇത് മൊത്തത്തിലുള്ള ചാർജിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു.

ആദ്യത്തെ 'മേക്ക് ഇൻ ഇന്ത്യ' ഇലക്ട്രിക് ബൈക്ക് കൊണ്ടുവരുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്നും ഐ സി ഇ  -ൽ നിന്ന് ഇ വി -യിലേക്ക് മാറാൻ ഇപ്പോഴും മടിക്കുന്ന ഉപഭോക്താക്കൾക്ക് യഥാർത്ഥ ഗുണമേന്മയുള്ള അനുഭവം ബൈക്ക് നിർവചിക്കും എന്നും പുതി ഇലക്‌ട്രിക് ബൈക്ക് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ഇവെട്രിക്ക് മോട്ടോഴ്‌സിന്റെ സ്ഥാപകനും എംഡിയുമായ മനോജ് പാട്ടീൽ പറഞ്ഞു. ആത്യന്തികമായ ഇ-മൊബിലിറ്റി ദൗത്യത്തിന് തങ്ങളുടെ ഏറ്റവും മികച്ചത് നൽകുകയും വിപണിയുടെ പുരോഗതിക്കും മലിനീകരണ രഹിത നാളേക്ക് സംഭാവന നൽകുകയും ചെയ്യേണ്ടത് ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Share this story