ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഹിലക്‌സിന്‍റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു

toyota

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഹിലക്‌സിന്‍റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു . 2022-ന്റെ തുടക്കത്തിലെ ലോഞ്ച് മുതല്‍ വന്‍ ഉപഭോക്തൃ പ്രതികരണം ലഭിച്ച ഹൈലക്‌സിന്റെ സ്‌റ്റൈലിങ്ങും ഡ്രൈവിങ് സൗകര്യവും വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഉയര്‍ന്ന ആവശ്യകതയും വിതരണത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങളും കാരണം ഹൈലക്‌സിന്റെ ബുക്കിംഗ് നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാൽ ഇപ്പോള്‍ വാഹനത്തിന്റെ ബുക്കിങ്, ഡീലര്‍ ഔട്ട്ലെറ്റുകളിലും ഓണ്‍ലൈനിലും ആരംഭിച്ചിരിക്കുകയാണ്.

ഇതിനോടകം തന്നെ 180-ലധികം രാജ്യങ്ങളില്‍ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയ ഹൈലക്‌സിന്റെ വില്‍പ്പന ആഗോളതലത്തില്‍ രണ്ടു കോടി യൂണിറ്റ് പിന്നിട്ടു. ശക്തമായ പ്രകടനത്തിനപ്പുറം വിട്ടുവീഴ്ചയില്ലാത്ത ഇന്നൊവേറ്റീവ് മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (ഐ എം വി) പ്ലാറ്റ്ഫോമാണ് ഹൈലക്‌സിന്റേത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിജയക്കൊടി പാറിച്ച ഫോര്‍ച്യൂണറും ഇതേ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത് (ബോഡി-ഓണ്‍ ഫ്രെയിം ഷാസി നിര്‍മാണം).

ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ ഓഫ്-റോഡിങ് സാഹസിക ഡ്രൈവുകള്‍ക്കൊപ്പം ദൈനംദിന സിറ്റി ഡ്രൈവിനും അനുയോജ്യമായ ലൈഫ്സ്റ്റൈല്‍ യൂട്ടിലിറ്റി വാഹനം തേടുന്നവർക്കും മികച്ചൊരു ഓപ്ഷനാണ്   ടൊയോട്ട ഹൈലക്സ്. അതേപോലെ തന്നെ ക്യാമ്പര്‍വാന്‍, കൃഷി, പ്രതിരോധം, ഖനനം, നിര്‍മാണം, റെസ്‌ക്യൂ വാന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വളര്‍ന്നുവരുന്ന ബിസിനസ് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ബഹുമുഖ വാഹനമാണിത്.

ഫോർച്യൂണറിൽ നിന്നുള്ള 2.8 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ സമാനമായ ട്യൂണിൽ ഹിലക്സിനും ലഭിക്കുന്നു. അതായത് എഞ്ചിൻ 204 എച്ച്പിയും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു (ഓട്ടോമാറ്റിക് ആണെങ്കിൽ 500 എൻഎം). ഫോർച്യൂണർ പോലെ, ഹിലക്സിലെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുന്നു.

എങ്കിലും, 4x2, 4x4 കോൺഫിഗറേഷനുകളിൽ വാഗ്‍ദാനം ചെയ്യുന്ന ഫോർച്യൂണറിൽ നിന്ന് വ്യത്യസ്തമായി, ഹിലക്സ് 4x4 കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. മെച്ചപ്പെട്ട ഓഫ്-റോഡ് കഴിവിന്, ഹൈലക്‌സിന് കുറഞ്ഞ റേഞ്ച് ഗിയർബോക്‌സും മുന്നിലും പിന്നിലും ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കുകളും ലഭിക്കുന്നു. ഹിലക്‌സിന് 700 എംഎം വാട്ടർ വേഡിംഗ് ശേഷിയുണ്ട്. ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും ഉപയോഗിക്കുന്ന അതേ കടുപ്പമേറിയ IMV ലാഡർ-ഫ്രെയിം ചേസിസാണ് ഹിലക്‌സിന് അടിവരയിടുന്നത്.

Share this story