പുത്തൻ ഫീച്ചറുകളുമായി 2023 കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു

kia

പുത്തൻ ഫീച്ചറുകളുമായി 2023 കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളും 4.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മുന്നിലും പിന്നിലും രണ്ട് യുഎസ്ബി പോർട്ടുകളും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ട്. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 2022 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ അനാച്ഛാദനം ചെയ്തു.

യുഎസ് വിപണിയിൽ സമീപഭാവിയിൽ ഒരു പുതിയ എക്സ്-ലൈൻ മോഡൽ ലഭിക്കും. നാല് USB പോർട്ടുകൾ, പവർ ലിഫ്റ്റ്ഗേറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യയായ കിയ കണക്റ്റ് എന്നിവയും 2023 കിയ സെൽറ്റോസിൽ ഒരുക്കിയിട്ടുണ്ട്. 2023 കിയ സെൽറ്റോസിന് പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതുക്കിയ ടൈഗർ നോസ് ഗ്രിൽ, പുതിയ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് സെന്റർ ഡിസ്‌പ്ലേയും സംയോജിപ്പിക്കുന്ന സെഗ്‌മെന്റ്-ഫസ്റ്റ് പനോരമിക് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് കിയ ഒരുക്കിയിരിക്കുന്നത്.

1.6-ലിറ്റർ ടർബോയുടെയും 2.0-ലിറ്ററിന്റെയും എഞ്ചിൻ ചോയ്‌സുകളിൽ മാറ്റമില്ല. എന്നിരുന്നാലും, ടർബോ യൂണിറ്റ് 175 എച്ച്പിയിൽ നിന്ന് 195 എച്ച്പി ആയി വർധിക്കുന്നു. ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ സെന്ററിംഗ് സ്റ്റിയറിംഗ്, ലെയ്ൻ ഡിപ്പാർച്ചർ സ്റ്റിയറിംഗ് എയ്ഡ് എന്നിവ 2023 കിയ സെൽറ്റോസിൽ വാഗ്ദാനം ചെയ്യുന്ന ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകളാണ്. ഇന്ത്യയിലെ കിയ സെൽറ്റോസിന് 433 ലിറ്റർ കാർഗോ ശേഷിയുണ്ട്. ഏറ്റവും പുതിയ 2023 കിയ സെൽറ്റോസിലും എസ്‌യുവിയുടെ കാർഗോ കപ്പാസിറ്റി കുറച്ചിട്ടില്ല.

Share this story