ടിവിഎസ് മെട്രോ പ്ലസ് 110 മോട്ടോര്‍സൈക്കളിനെ ബംഗ്ലാദേശിൽ അവതരിപ്പിച്ചു

google news
tvs

ഇന്ത്യൻ ഇരുചക്ര വാഹന ഭീമനായ  ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് മെട്രോ പ്ല0സ് 110 മോട്ടോര്‍സൈക്കളിനെ ബംഗ്ലാദേശിൽ അവതരിപ്പിസിച്ചു .എൽഇഡി ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ, സിൻക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി എന്നിവയോടെയാണ് പുതിയ ടിവിഎസ് മെട്രോ പ്ലസ് 110 വരുന്നത്. ഈ സെഗ്‌മെന്റിലെ നവീകരിച്ച സവിശേഷതകൾ മോട്ടോർസൈക്കിളിൽ ഉണ്ട് എന്നും ഉൽ‌പ്പന്നത്തിന്‍റെ പുതുക്കിയ സ്റ്റൈലിംഗും സുരക്ഷാ വശങ്ങളും പുതിയ തലമുറയെയും ബംഗ്ലാദേശ് വിപണിയിലെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ഡിമാൻഡിനെയും നിറവേറ്റും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ടിവിഎസ് മെട്രോ പ്ലസ് 110-ന് രൂപവും പ്രീമിയം 3D ലോഗോയും സ്റ്റൈലിഷ് ഡ്യുവൽ-ടോൺ മസ്‌കുലർ ഫ്യുവൽ ടാങ്കും ഉള്ള ഉയർന്ന സ്റ്റൈലിഷ് ഘടകങ്ങളും ഉണ്ടെന്നും കമ്പനി പറയുന്നു. മൈലേജ്, സുരക്ഷ, സൗകര്യം, സ്‌റ്റൈൽ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്ന സാങ്കേതിക നൂതന ഫീച്ചറുകളാൽ ഈ മോട്ടോർസൈക്കിൾ ശ്രദ്ധേയമാണെന്നും കമ്പനി പറയുന്നു. 

ഓൾ-ഗിയർ ഇലക്ട്രിക് സ്റ്റാർട്ട്, അലുമിനിയം ഗ്രാബ് റെയിൽ, ക്രോം മഫ്‌ളർ ഗാർഡ്, സ്‌പോർട്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ ആകർഷകമായ ഫീച്ചറുകളുടെ ഒരു നിര ഈ മോട്ടോർസൈക്കിളില്‍ ഉണ്ട് . ഇലക്ട്രിക് സ്റ്റാർട്ട് അലോയി വീൽ വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാകും . കൂടാതെ  രണ്ട് പുതിയ ഡ്യുവൽ-ടോൺ നിറങ്ങൾ ഉള്‍പ്പെടെ മൂന്ന് കളർ സ്‍കീമുകളിൽ വരും. 

ടിവിഎസ് മെട്രോ പ്ലസ്, അതിന്റെ ആദ്യ ലോഞ്ച് മുതൽ ബംഗ്ലാദേശിൽ 1.2 ലക്ഷം യൂണിറ്റുകൾ വിറ്റിട്ടുണ്ട്.  86 കിമി എന്ന മികച്ച ഇൻ-ക്ലാസ് മൈലേജ് നൽകുന്നു. ടിവിഎസ് മോട്ടോർ കമ്പനി എല്ലാ ടിവിഎസ് ഉൽപ്പന്നങ്ങൾക്കും സ്റ്റാൻഡേർഡ് രണ്ട് വർഷത്തെ വാറന്റിയും ആറ് സൗജന്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. പുതിയ ടിവിഎസ് മെട്രോ പ്ലസ് 110 എല്ലാ ടിവിഎസ് ഓട്ടോ ബംഗ്ലാദേശ് ഷോറൂമുകളിലും ലഭ്യമാകും.

പ്രധാന അന്താരാഷ്‌ട്ര വിപണികളിലൊന്നായ ബംഗ്ലാദേശിൽ പുതിയ ടിവിഎസ് മെട്രോ പ്ലസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇന്റർനാഷണൽ ബിസിനസ് വൈസ് പ്രസിഡന്റ് രാഹുൽ നായക് പറഞ്ഞു . ഈ ഉൽപന്നം രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുകയും ഈടുനിൽക്കുകയും സുഖസൗകര്യങ്ങൾ നൽകുകയും ചെയ്യും.  ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള അനുഭവം നൽകുന്നതിനുള്ള സവിശേഷതകളും ഇതിൽ നിറഞ്ഞിരിക്കുന്നു എന്നും ഈ മോട്ടോർസൈക്കിളും ബംഗ്ലാദേശിൽ ടിവിഎസിന്‍റെ വിപുലമായ സേവന ശൃംഖലയും അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്തൃ സംതൃപ്‍തിയിൽ ഒരു പുതിയ മാനദണ്ഡം കൊയ്യുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തെ ടിവിഎസ് മോട്ടോറിന്‍റെ ശ്രേണിയെ ശക്തിപ്പെടുത്തുന്ന ഫീച്ചറുകളുള്ള ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളാണ് ടിവിഎസ് മെട്രോ പ്ലസ് എന്ന് ടിവിഎസ് ഓട്ടോ ബംഗ്ലാദേശ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജെ. എക്‌റാം ഹുസൈൻ പറഞ്ഞു. മോട്ടോർസൈക്കിൾ തങ്ങളുടെ 335 സെയിൽസ് ഔട്ട്‌ലെറ്റുകളിൽ ഉടനീളം വിൽക്കുകയും 328 സർവീസ് ടച്ച് പോയിന്റുകളിൽ സേവനം നൽകുകയും ചെയ്യുമെന്നും ഇത് ബംഗ്ലാദേശിലുടനീളമുള്ള വിശാലമായ സേവന ശൃംഖലയാക്കി മാറ്റും എന്നും അദ്ദേഹം വ്യക്തമാക്കി.  

Tags