ഒല ഇലക്ട്രിക് ഇന്ത്യയിൽ ഉടനീളം 100 ഷോറൂമുകൾ തുറക്കാൻ ഒരുങ്ങുന്നു

ola2
2021 ഓഗസ്റ്റിൽ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് ഇങ്ങനൊരു നീക്കം.

ഒല ഇലക്ട്രിക് ഇന്ത്യയിൽ ഉടനീളം 100 ഷോറൂമുകൾ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് ഇങ്ങനൊരു നീക്കം. ഒല സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് എന്ന് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

‘എക്‌സ്‌പീരിയൻസ് സെന്ററുകൾ’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഷോറൂമുകളിൽ എസ്1, എസ്1 പ്രോ, അടുത്തിടെ പുറത്തിറക്കിയ എസ്1 എയർ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ പ്രദർശിപ്പിക്കും. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് ഒല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

ട്വിറ്ററിലൂടെയാണ് അഗർവാൾ ഇക്കാര്യം അറിയിച്ചത്. .അടുത്ത 45 ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 100 അനുഭവ കേന്ദ്രങ്ങൾ തുറക്കും എന്നും എന്ന് ഭവീഷ് അഗർവാൾ എഴുതി. നിങ്ങൾക്ക് ആകർഷകവും വലുതുമായ അനുഭവ കേന്ദ്രങ്ങൾ വേണോ അതോ ലളിതവും പ്രവർത്തനപരവും എന്നാൽ ശരിയായ ലൊക്കേഷനും വേണോ? എന്ന് അദ്ദേഹം ചോദിച്ചു. ലൊക്കേഷനുകൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഷോറൂമുകൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, ഒല ഇലക്ട്രിക് അത് ഉടൻ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

Share this story