800 സിസി എഞ്ചിന്‍ നിര്‍ത്തലാക്കാൻ ഒരുങ്ങി മാരുതി
maruti

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച്‌ മാരുതി സുസുക്കി.1983ല്‍ ബ്രാന്‍ഡ് പുറത്തിറക്കിയ മാരുതി 800 അല്ലെങ്കില്‍ സുസുക്കി ഫ്രണ്ടെ SS80 മോഡലിന്റെ കീഴില്‍ അവതരിപ്പിച്ച ഈ എഞ്ചിന്‍ തലമുറ മാറ്റങ്ങളിലൂടെ ഇന്ന് ആള്‍ട്ടോയില്‍ വരെ എത്തി നില്‍ക്കുകയാണ്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിന്‍ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്കും പരിമിതികള്‍ക്കും അടിസ്ഥാനമാക്കിയാണ് വിടപറയാന്‍ ഒരുങ്ങുന്നത്.

അതോസമയം ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ത്രീ സിലിണ്ടര്‍, 796 സിസി പെട്രോള്‍ എഞ്ചിന്‍ 2023 സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വിടപറയാന്‍ ഒരുങ്ങുമ്പോള്‍ ഇനി മുതല്‍ 1.0 ലിറ്റര്‍ എഞ്ചിനിലായിരിക്കും മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുക.

Share this story