പുറത്തിറങ്ങി രണ്ടു വർഷത്തിനുള്ളിൽ 2 ലക്ഷം യൂണിറ്റ് വിൽപന പിന്നിട്ട് കിയ സോണറ്റ്
kia sonet
ആദ്യ ലക്ഷം പിന്നിടാൻ 12 മാസമെടുത്ത സോണറ്റ് പിന്നീട് വെറും 9 മാസം കൊണ്ടാണ് രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടത്.

പുറത്തിറങ്ങി രണ്ടു വർഷത്തിനുള്ളിൽ വിൽപന 2 ലക്ഷം യൂണിറ്റ് പിന്നിട്ട് കിയ സോണറ്റ്. 2020 സെപ്റ്റംബറിൽ വിപണിയിലെത്തിയ കിയ സോണറ്റ് 21 മാസത്തിലാണ് രണ്ടു ലക്ഷം യൂണിറ്റ് വിൽപന പിന്നിട്ടത്. കിയയുടെ ആകെ വിൽപനയിൽ 32 ശതമാനവും സോണറ്റിനാണെന്ന് കമ്പനി പറയുന്നത്.

ആദ്യ ലക്ഷം പിന്നിടാൻ 12 മാസമെടുത്ത സോണറ്റ് പിന്നീട് വെറും 9 മാസം കൊണ്ടാണ് രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടത്. 2022 സാമ്പത്തിക വർഷത്തിൽ ടാറ്റ നെക്സോൺ, ബ്രെസ, വെന്യു എന്നിവയ്ക്ക് ശേഷം ഏറ്റവും അധികം വിൽപന നേടിയ കോംപാക്റ്റ് എസ്‍യുവിയും സോണറ്റ് തന്നെ.

സോണറ്റ് ഉപഭോക്താക്കളിൽ 41 ശതമാനവും ഡീസൽ വകഭേദമാണ് തിരഞ്ഞെടുത്തത്. 25 ശതമാനം പേർ ഐഎംടി ക്ലച്ച്‌ലെസ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സ് മോഡലും തിരഞ്ഞെടുത്തു. മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.

1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.‌

Share this story