കാവസാക്കി മോട്ടോഴ്‌സ് ഇന്ത്യ 2023 നിഞ്ച 650 പുറത്തിറക്കി

google news
ninja
പുതുക്കിയ നിഞ്ച 650, ഡ്യുവൽ-ചാനൽ എബിഎസിന് പുറമേ, സ്റ്റാൻഡേർഡായി കവാസാക്കി ട്രാക്ഷൻ കൺട്രോൾ (കെആർടിസി) സഹിതമാണ് എത്തുന്നത്.

ജാപ്പനീസ് വാഹന ബ്രാൻഡായ കാവസാക്കി മോട്ടോഴ്‌സ് ഇന്ത്യ 2023 നിഞ്ച 650 പുറത്തിറക്കി. 7.12 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 2023 കവാസാക്കി നിൻജ 650 സിംഗിൾ ലൈം ഗ്രീൻ ഷേഡിൽ എത്തുന്നു. പുതിയ ഫീച്ചറുകളുടെ ഒരു നീണ്ട നിരയാണ് ബൈക്കിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്. പുതുക്കിയ നിഞ്ച 650, ഡ്യുവൽ-ചാനൽ എബിഎസിന് പുറമേ, സ്റ്റാൻഡേർഡായി കവാസാക്കി ട്രാക്ഷൻ കൺട്രോൾ (കെആർടിസി) സഹിതമാണ് എത്തുന്നത്. അതുകൊണ്ടുതന്നെ നിലവിലെ പതിപ്പിനേക്കാൾ വിലകളിൽ 17,000 രൂപയോളം വർധനയുണ്ടായി.

2023 കവാസാക്കി നിഞ്ച 650-ലെ ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് രണ്ട് മോഡുകൾ ഉണ്ട്. മോഡ് 1 ഏറ്റവും മികച്ച ബാലൻസിംഗിന് സഹായിക്കുന്നു. അതേസമയം മോഡ് 2, മികച്ച ഗ്രിപ്പ് വാഗ്‍ദാനം ചെയ്യുന്നു. എഞ്ചിൻ ഔട്ട്പുട്ട് കുറയ്ക്കുമ്പോഴും അമിതമായ വീൽ സ്പിൻ കണ്ടെത്തുമ്പോഴും വളരെ നേരത്തെ തന്നെ ഇത് പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ചും നനഞ്ഞ റൈഡിംഗ് സാഹചര്യങ്ങളിൽ ഈ മോഡ് വളരെ സഹായകമാണെന്ന് കമ്പനി പറയുന്നു.

പുതിയ ട്രാക്ഷൻ കൺട്രോൾ ഒഴികെ പുത്തൻ നിഞ്ചയ്ക്ക് വലിയ മാറ്റമൊന്നുമില്ല. 2023 നിഞ്ജ 650 -ന് 649 സിസി പാരലൽ-ട്വിൻ എഞ്ചിൻ ലഭിക്കുന്നു. അത് കുറഞ്ഞ മലിനീകരണത്തിനായി വീണ്ടും ട്യൂൺ ചെയ്‍തിരിക്കുന്നതായും കമ്പനി പറയുന്നു. ഈ എഞ്ചിൻ 8,000 ആർപിഎമ്മിൽ 67 ബിഎച്ച്പിയും 6,700 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ.

ട്രെല്ലിസ് ഹൈ-ടെൻസൈൽ സ്ട്രെങ്ത് സ്റ്റീൽ ഫ്രെയിമാണ് മോട്ടോർസൈക്കിളിന് അടിസ്ഥാനമിടുന്നത്. 41 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും സസ്പെൻഷൻ ഡ്യൂട്ടികളിൽ ഉൾപ്പെടുന്നു. ഡ്യൂവൽ പിസ്റ്റൺ കാലിപ്പറുകളുള്ള മുൻവശത്ത് 300 എംഎം ഡ്യുവൽ പെറ്റൽ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള സിംഗിൾ 220 എംഎം പെറ്റൽ ഡിസ്‌ക്കും ബൈക്കിൽ ഉപയോഗിക്കുന്നു. ഡൺലോപ് സ്‌പോർട്ട്‌മാക്‌സ് റോഡ്‌സ്‌പോർട്ട് രണ്ട് ടയറുകളിൽ ആണ് നിഞ്ച 650 സഞ്ചരിക്കുന്നത്.

2023 കവാസാക്കി നിഞ്ച 650 നിലവിലെ മോഡലിന്റെ അതേ സ്റ്റൈലിംഗ് നിലനിർത്തുന്നു. ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ അതേപടി തുടരുന്നു, അതുപോലെ തന്നെ 15 ലിറ്റർ ഇന്ധന ടാങ്കും തുടരുന്നു. സ്‌പോർട്‌സ് ടൂററിൽ 4.3 ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോളും ബ്ലൂടൂത്ത് വഴിയുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഉണ്ട്. ഇന്ത്യയിലെ കവാസാക്കി ശ്രേണിയില്‍ നിന്നുള്ള കൂടുതൽ മൂല്യ-സൗഹൃദ വാങ്ങലുകളിൽ ഒന്നാണ് നിഞ്ച 650. പുതിയ പതിപ്പിന്‍റെ ഡെലിവറികൾ ഈ മാസം അവസാനം ആരംഭിക്കും. കമ്പനിയുടെ ശ്രേണിയിലെ മറ്റ് മോട്ടോർസൈക്കിളുകൾ വരും ആഴ്ചകളിൽ അപ്ഡേറ്റ് ചെയ്യാനും കാവസാക്കി പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags