യൂത്തന്മാരെ ഭ്രമിപ്പിക്കാൻ ഹോണ്ട, ഇടിവെട്ട് ഫീച്ചറുകളുമായി പുത്തൻ ഡിയോ!

google news
deo

രാജ്യത്തെ യുവജനങ്ങളുടെ ഇഷ്‍ട സ്‍കൂട്ടര്‍ മോഡലുകളില്‍ ഒന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യയുടെ ഡിയോ. അടുത്തിടെയാണ് കമ്പനി ഈ ജനപ്രിയ മോഡലിന്‍റെ പുതിയ ലിമിറ്റഡ് എഡിഷനായ ഡിയോ സ്പോർട്‍സിനെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചത്. ഇതാ മോഹവിലയില്‍ കൊതിപ്പിക്കുന്ന മൈലേജില്‍ എത്തുന്ന പുത്തൻ ഡിയോയുടെ ചില വിശേഷങ്ങള്‍.

രണ്ട് വേരിയന്‍റുകള്‍
സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നിങ്ങനെ സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളാണ് ഡിയോ സ്‌പോർട്‌സില്‍ ഹോണ്ട വാഗ്‍ദാനം ചെയ്യുന്നത്. രണ്ട് പുതിയ കളർവേകൾ അതായത് സ്ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്പോർട്സ് റെഡ് വിത്ത് ബ്ലാക്ക് - റെഡ് റിയർ സസ്പെൻഷൻ എന്നിവ രണ്ടിലും സ്റ്റാൻഡേർഡ് ആയിരിക്കും.  

ഹൃദയം
പുതിയ ലിമിറ്റഡ് എഡിഷൻ ഡിയോ സ്‌പോർട്‌സിന് കരുത്തേകുന്നത് 110 സിസി, എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) ഉള്ള PGM-FI എഞ്ചിനാണ്. ഈ എഞ്ചിന് 8,000 ആർപിഎമ്മിൽ 7.65 ബിഎച്ച്പിയും 4,750 ആർപിഎമ്മിൽ ഒമ്പത് എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച്, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ്, പാസിംഗ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് സ്‌കൂട്ടർ വരുന്നത്. ഇക്വലൈസർ സഹിതമുള്ള കോംബി-ബ്രേക്ക് സിസ്റ്റം, മൂന്ന് സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൂന്ന് സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ എന്നിവയും സ്‌കൂട്ടറിന് ലഭിക്കുന്നു.

നിറങ്ങള്‍
സ്ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്‍കൂട്ടർ വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 68,317 രൂപയും 73,317 രൂപയുമാണ് സ്‍കൂട്ടറിന്‍റെ ദില്ലി എക്സ്-ഷോറൂം വില. 

പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് ലിമിറ്റഡ് എഡിഷൻ പുതിയ കാമഫ്‌ളേജ് ഗ്രാഫിക്സും സ്‌പോർട്ടി റെഡ് റിയർ സസ്‌പെൻഷനുമായാണ് വരുന്നത്. ഡീലക്സ് വേരിയന്റിൽ സ്പോർട്ടി അലോയി വീലുകള്‍ വരുന്നു. തടസ്സങ്ങളില്ലാത്ത റൈഡിംഗ് അനുഭവത്തിനായി എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്‌ഷൻ നൽകുന്ന ഫ്രണ്ട് പാക്കറ്റിലാണ് സ്‌കൂട്ടർ വരുന്നത്.

അലോയി വീലുകള്‍
ഡീലക്സ് സ്പോർട്സ് മോഡലിന് മാത്രമുള്ള ഒരു ജോടി പുതിയ അലോയ് വീലുകളാണ് രണ്ട് വേരിയന്റുകളേയും വേറിട്ട് നിർത്തുന്നത്. ഈ മാറ്റങ്ങൾ കൂടാതെ, ഡിയോ സ്‌പോർട്‌സ് നിലവിലുള്ള മോഡലിന് സമാനമായി തുടരുന്നു. 

കമ്പനിയുടെ ലക്ഷ്യം യൂത്തന്മാര്‍
പുതിയ ഡിയോ സ്‌പോർട്‌സ് യുവത്വത്തിന്റെയും ശൈലിയുടെയും ഉന്മേഷദായകമായ വർണ്ണ ഓപ്ഷനുകളിൽ സമ്പൂർണ്ണ സംയോജനമാണ് എന്ന് സ്‍കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞത്. ഈ ലിമിറ്റഡ് എഡിഷൻ തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ അതിന്റെ സ്‌പോർട്ടി വൈബും ട്രെൻഡി ലുക്കും കൊണ്ട് കൂടുതൽ സന്തോഷിപ്പിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 

എതിരാളികള്‍
ഹീറോ മാസ്‌ട്രോ എഡ്‍ജ് 10 ,  ടിവിഎസ് ജൂപ്പിറ്റർ 110 എന്നിവയാണ് പുതിയ ഹോണ്ട ഡിയോയുടെയും മുഖ്യ എതിരാളികൾ.


വില
ഹോണ്ട ഡിയോ സ്റ്റാൻഡേർഡ്, ഡീലക്സ് പതിപ്പുകൾക്ക് യഥാക്രമം 67,817 രൂപയും 71,317 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില. പുതിയ സ്‌പോർട്‌സ് എഡിഷൻ സ്റ്റാൻഡേർഡ് വേരിയന്റിന് 68,317 രൂപയും ഡീലക്‌സ് വേരിയന്റിന് 73,317 രൂപയുമാണ് വില. ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള റെഡ് വിംഗ് ഡീലർഷിപ്പിൽ നിന്നോ അല്ലെങ്കിൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാഹനത്തെ അടുത്തറിയാം. 

Tags