ഈ നക്ഷത്രത്തിലാണ് ജനനമെങ്കിൽ മേധാവിത്വ സ്വഭാവം കൂടുതലായിരിക്കും; ഭാര്യമാരുടെ ജന്മനക്ഷത്രം നോക്കി അവരുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കിവയ്ക്കാം..

angrywife
angrywife

ഒരു വ്യക്തിയുടെ സ്വഭാവരൂപികരണത്തിലെ പ്രധാന പങ്ക് അവൻ്റെ കുടുംബവും ചുറ്റുപാടുമാണ്. എന്നാൽ ഇതിനിടയിൽ ജന്മനക്ഷത്രങ്ങൾക്കും ഒരു സ്ഥാനമുണ്ട്. അതായത് ഇവയും ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നർത്ഥം. അതുകൊണ്ടുതന്നെ നക്ഷത്രം നോക്കി നമുക്ക് അവരുടെ സ്വഭാവസവിശേഷതകൾ മനസിലാക്കാൻ സാധിക്കും. 

അശ്വതി നക്ഷത്രം

കാണാൻ ഏറെ ഭംഗിയുള്ളവരായിരിക്കും അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ. ഈ നക്ഷത്രക്കാർക്ക് കൂടുതലും വട്ട മുഖമുള്ളവരായിരിക്കും, പൊതുവെ ഇവർ വിവാഹ ജീവിതത്തോട് സന്തോഷം അനുഭവിക്കുന്നവരായിരിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും,മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് ജീവിക്കുക, പെട്ടെന്ന് തീരുമാനമെടുക്കുക എന്നീ സ്വഭാവമുള്ളവരാണിവർ.എത്ര ശ്രമിച്ചാലും ഇവരെ നന്നാക്കാൻ കഴിയില്ല. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്ന് അപകടം ക്ഷണിച്ചു വരുത്തും.

ഭരണി നക്ഷത്രം

ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ പിടിവാശി കുടുതലുള്ളവരാണ്.മേധാവിത്വ സ്വഭാവമുള്ള ഇവർ നിസാര പ്രശ്നങ്ങൾക്കു പോലും ഭർത്താവുമായി പിണങ്ങും. അതുകൊണ്ട് ഒരു കുടുംബവുമായി ഒത്തു പോകാത്തവരും സ്വന്തം കുടുംബത്തിന് പ്രധാന്യം നല്കുന്നവരുമായിരിക്കും. മനസ്സിന് ചാഞ്ചാട്ടം ഉള്ള ഇവർ മാതാപിതാക്കളെ സംരക്ഷിക്കും. സ്വയം പുകഴ്ത്തുന്ന സ്വഭാവക്കാരാണിവർ. ആരുടേയും മുന്നിൽ തോറ്റു കൊടുക്കാൻ ഇഷ്ടപ്പെടാത്ത ഇവർക്ക് തൻ്റേടി എന്ന പേരു ലഭിക്കുന്നു. ഏതു കാര്യത്തിലും ഇടപെട്ട് ആളാകുന്നത് ഇവരുടെ പ്രേത്യേകതയാണ്.

കാർത്തിക നക്ഷത്രം

കാർത്തിക നക്ഷത്രത്തിലെ സ്ത്രികൾക്ക് കലാപരമായ താല്പര്യം ഉണ്ടായിരിക്കും. അവർ താമസിക്കുന്ന വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സുക്ഷിക്കുന്ന ഇവർക്ക് എന്തെങ്കിലും അലങ്കാര വസ്തുക്കൾ വാങ്ങുന്നതിനും അത് ഭവനത്തിൽ അലങ്കരിച്ചു വയ്ക്കുന്നതിലും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളോട് കമ്പം കുടുതലുമായിരിക്കും. നിസാര കാര്യങ്ങൾക്കു പോലും പിണങ്ങുന്ന ഇവർക്ക് സമൂഹത്തിൽ സ്ഥാനവും അംഗീകാരവും കിട്ടും. ഒരു കാര്യം പലവട്ടം ആലോചിച്ചതിനു ശേഷം മാത്രമേ അതിനു തുനിഞ്ഞിറങ്ങു. വിരോധികൾ മിത്രങ്ങളായി ഭവിക്കും.

horoscope

രോഹിണി നക്ഷത്രം

പൊതുവെ ഈശ്വരവിശ്വാസികളായിരിക്കും രോഹിണി നക്ഷത്രക്കാരായ സ്ത്രീകൾ .. ഇവർ കുടുംബ സ്നേഹമുള്ളവരും കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുമായിരിക്കും. ഇവർ സമ്പാദ്യ ശീലമുള്ള സ്ത്രികളായിരിക്കും, വളരെ വികാരപരമായി പെരുമാറുന്ന ഇവരുടെ സ്വഭാവത്തിൻ്റെ പ്രേത്യേകത എന്തു കാര്യങ്ങൾ പറഞ്ഞാലും അവരുടേതായ ഭാവന കലർത്തി മാത്രമേ സംസാരിക്കു .ആകർഷകമായ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയും, ഏതു തൊഴിലും ആത്മാർത്ഥമായി മനസ്സിരുത്തി ചെയ്യുകയും ചെയ്യും

മകയിരം നക്ഷത്രം

മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ആകർഷകമായ രീതിയിൽ സംസാരിക്കുന്നവരായിരിക്കും, ആഭരണത്തോട് കമ്പമുള്ള ഇവർക്ക് സ്ത്രീകളുടെ സംഘടനകളിൽ നേതൃത്യ സ്ഥാനം വഹിക്കാൻ കഴിയും. സ്വന്തം വിട്ടിലേതു പോലെ തന്നെ വിവാഹം കഴിച്ചു കൊണ്ടുവരുന്ന ഭവനവും സ്വന്തം ഭവനമായി കരുതി സ്നേഹത്തോടെ ജീവിക്കാൻ കഴിയും. അനുഷ്ഠാനങ്ങളും, ആചാരങ്ങളും കൃത്യമായി പാലിക്കുന്ന കൂട്ടരാകും ഇവർ. സൗമ്യമനസ്സിന് ഉടമയായിരിക്കും. യാത്ര ഇഷ്ടപ്പെടുന്ന ഇവർക്ക് ഇടയ്ക്കിടയ്ക്ക് ശാരീരിക ക്ലേശം അനുഭവിക്കേണ്ടി വരും. ആഡംബരങ്ങൾ ഇഷ്ടപ്പെടുന്നവരും, കാര്യങ്ങൾ തെറ്റുകൂടാതെ ചെയ്യാൻ കഴിവുള്ളവരും കണക്കിൽ കണിശക്കാരുമായിരിക്കും.

തിരുവാതിര നക്ഷത്രം

തിരുവാതിരക്കാരായ സ്ത്രീകൾ കൗശല ബുദ്ധിയുള്ളവരായിരിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ താല്പര്യമുള്ളവരും ,എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ മുൻകൈ എടുക്കുന്നവരും ആയിരിക്കും. ആരോഗ്യ സംബന്ധമായ ചെറിയ ചെറിയ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കും. വിദ്യാഭ്യാസത്തിനു പുറമെ മറ്റേതെങ്കിലും ഒരു തൊഴിലിൽ വിദഗ്ദ്ധയായിരിക്കും. ഈ നക്ഷത്രക്കാരുടെ ദേവത രുദ്രനാണ്. ഏറ്റെടുക്കുന്ന പ്രവർത്തികൾ എത്ര കഷ്ടപ്പെട്ടാലും വിജയിപ്പിക്കും, ഇഷ്ട ജനങ്ങളെ സഹായിക്കാനുള്ള മനോഭാവംകൊണ്ട് മറ്റുള്ളവർ ഇവരെ സഹായിക്കാൻ താല്പര്യരുമാണ്.

പുണർതം നക്ഷത്രം

പുണർതം നക്ഷത്രക്കാരായ സ്ത്രീകൾ ദൈവഭക്തിയുള്ളവരാണ്. ഇവർ തർക്ക സ്വഭാവമുള്ളവരാണ് , ഇതു കൊണ്ടു തന്നെ ബന്ധുക്കളുമായി തർക്കിക്കും, എന്നാൽ പുറത്തുള്ളവരോട് നല്ല രീതിയിൽ പെരുമാറും. പൊതുവെ പുണർതം നക്ഷത്രക്കാർക്ക് നല്ല ഭർത്താവിനെ ലഭിക്കും. ദർത്താവിനോട് അടുപ്പം സൂക്ഷിക്കുന്ന ഈ നക്ഷത്രക്കാർ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ജീവിക്കാൻ സന്നദ്ധരാണ്. വിനയം, സൗമ്യത ,പെട്ടെന്ന് പിടികൊടുക്കാത്ത സ്വഭാവം, കല, സാഹിത്യാദികളിൽ കമ്പം, കൂടുതൽ ഉന്നത സ്ഥാനത്തിലെ അത്യാഗ്രഹം കൂടുതലും, നേടിയെടുക്കാനുള്ള കഴിവും ഉരുളക്കുപ്പേരി എന്ന കണക്കിൽ മറുപടി കൊടുക്കൽ, എന്നിവ ഇവരുടെ സ്വഭാവ സവിശേഷതകളാണ്.

horoscope

പൂയം

പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കർക്കശ സ്വഭാവമുള്ളവരായിരിക്കും. മനസ്സിൽ എപ്പോഴും ദുഖിക്കുന്നവർ,എടുത്തു ചാട്ടം കൂടുതലായ ഇവർക്ക് ദാമ്പത്യസുഖവും കുറവാകും, ഇവർക്ക് സഹോദര സ്നേഹം കുടുതലായിരിക്കും,  ഒരു പ്രതലത്തിൽ കുടഞ്ഞെറിഞ്ഞ വെള്ളത്തുള്ളികൾ പോലെ കർക്കിടക രാശിയിൽ വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയം. പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനും ഉടമകളായിരിക്കും. ഏതു കാര്യത്തിലും അല്പം മടിച്ചു നിന്നിട്ടേ മുന്നിലേയ്ക്ക് വരികയുള്ളു. കുലിന സ്വഭാവത്തിനുടമയായിരിക്കും ഇവർ, അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും.

ആയില്യം നക്ഷത്രം

ആയില്യം നക്ഷത്രത്തിൽപ്പെട്ട സ്ത്രീകൾ കലഹിക്കുന്ന പ്രകൃതമായിരിക്കും, കുടുംബത്തിൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്ന ഇവർ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രവർത്തിക്കുന്നവരാണ്. പെട്ടെന്നു ഈ നക്ഷത്രക്കാർക്ക് ദേഷ്യം വരും. സ്വന്തം കാര്യത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്നവരാണിവർ. കാര്യം സാധിക്കാനായി ഇവർ ഏതു മാർഗ്ഗവും സ്വികരിക്കും. ആരെയും വിശ്വസിക്കില്ല. താൻ ഇഷ്ടപെടുന്നിടത്ത് അടക്കും ചിട്ടയും പ്രത്രീക്ഷിക്കുന്നു.. ഈ നക്ഷത്രക്കാർ ഇഷ്ടപെടുന്നവർക്ക് എന്ത് സഹായവും ചെയ്ത് കൊടുക്കും.

മകം നക്ഷത്രം

സ്ത്രീകൾക്ക് ഏറ്റവും ഉചിതമായ നക്ഷത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. മകം പിറന്ന മങ്ക എന്നത് സുഖമേറെ അനുഭവിക്കാൻ യോഗമുള്ള നക്ഷത്രക്കാരാണിവർ  എന്ന് അർത്ഥമാക്കുന്നു. സമ്പത്ത് ഭാഗ്യമുള്ള ഇവർ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ് , ദൈവ വിശ്വാസികളും ആചാരങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. പൊതു ജീവിതസുഖം ലഭിക്കുന്ന നക്ഷത്രക്കാരാണിവർ. ക്ഷിപ്രകോപികളാണ് ഇവർ, ഏറ്റെടുക്കുന്ന ജോലികൾ എന്തു ത്യാഗം സഹിച്ചും ചെയ്തു തീർക്കും.

പൂരം നക്ഷത്രം

പൂരം നക്ഷത്രത്തിൽ പിറന്ന സ്ത്രീത്രീകൾ ഭാഗ്യവതികളാണ്. സന്താനങ്ങളെക്കൊണ്ട് ഇവർക്ക് ധനലാഭവും അഭിമാനവും ഉണ്ടാവും, നല്ല പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ ആകർഷിക്കുന്നവരാണിവർ ,ഉറച്ച തീരുമാനമുള്ള ഇവർക്ക് സമ്പത്ത് ഭാഗ്യവുമുണ്ടായിരിക്കും. ഈ നക്ഷത്രത്തിന് പുർവ്വ ഫാൽഗുണമെന്നും പേരുണ്ട്  ,സ്വന്തം കഴിവ് ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ളവരാണിവർ, ആജ്ഞാശക്തി, നേതൃത്വഗുണം, കലാവാസന എന്നിവയിൽ കഴിവുള്ളവരാണിവർ ഏറ്റെടുക്കുന്ന ജോലി എതു വിഷമഘട്ടത്തേയും അതിജീവിച്ച് പുർത്തിയാക്കുകയും ചെയ്യും.

ഉത്രം നക്ഷത്രം

സ്ത്രീകൾക്ക് ഉത്രം നക്ഷത്രം വളരെ ഗുണഫലങ്ങളെ നല്കുന്നു, പ്രത്യേകിച്ചും ഉത്രം നക്ഷത്രക്കാരി വിവാഹശേഷം വന്നു കയറുന്ന ഭവനം അഭിവൃദ്ധിപ്പെടും, തൊട്ടതെല്ലാം പെന്നാക്കി മാറ്റുന്നതാണ് ഉത്രം നക്ഷത്ര ജാതകയായ സ്ത്രീയുടെ ഗുണഫലം. ഉത്രം നക്ഷത്രത്തിൽപ്പെട്ട സ്ത്രികൾക്ക് അധികാര സ്വഭാവം കൂടുതലായുണ്ടാകും. ഇവർക്ക് ധൈര്യവും തന്നിഷ്ടവും കൂടുതലാണ് പിടിവാശിക്കാരായ ഇവർ ഉറച്ച മനസിൻ്റെ ഉടമകളായിരിക്കും. വാക്ചാതുരി കൊണ്ട് ആളുകളെ കയ്യിലെടുക്കാൻ കഴിവുള്ള കൂട്ടരുമാണിവർ ,പുരുഷ സ്വഭാവമാണ് മുന്നിട്ടു നില്ക്കുന്നത്, വലിയ അഭിമാനികളാണ് , കഠിന പ്രയ്നത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും, നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതിക്ഷിക്കണ്ട, നേതൃത്വ പാടവും ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മിയത മുഖമുദ്രയായിരിക്കും ഇവർ.

അത്തം നക്ഷത്രം

അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എല്ലാ കാര്യത്തിലും സമർത്ഥരായിരിക്കും ,പെണ്ണത്തം, പൊന്നത്ത് എന്നാണ് പൊതുവെ പറയുക, അത്തം നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ  വട്ടമുഖക്കാരും, സൗന്ദര്യം ഉള്ളവരും വിദ്യാ സമ്പന്നരുമായിരിക്കും .ഇവർ എപ്പോഴും സ്വന്തം കാലിൽ നില്ക്കാൻ ആഗ്രഹിക്കുന്നവരും ,പരിശ്രമത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചേരുന്നവരുമായിക്കും. ഇവർക്ക് വിവാഹ ശേഷമാണ് ഉയർച്ചയുണ്ടാകുക. എന്തു കാര്യത്തിനും സ്വന്തം അഭിപ്രായം പറയുന്നവരായിരിക്കും ഇവർ.മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ ഉള്ളുതുറന്നു അംഗീകരിക്കുന്നതിൽ വിമുഖതയുള്ളവരായിരിക്കും ഇവർ. പുറമെ പൊട്ടിത്തെറിക്കുകയും എടുത്തു ചാടുകയും ചെയ്യുമെങ്കിലും ഉള്ളിൽ വളരെശാന്തമായിരിക്കും. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ വിചിത്രസ്വഭാവത്തോടെ നേരിടുന്നവരാണിവർ.മറ്റുള്ളവരുടെ വിമർശനം ഇവർ ഇഷ്ടപ്പെടാറില്ല.

horoscop

ചിത്തിര നക്ഷത്രം

ചിത്തിരക്കാരായ സ്ത്രീകൾ പൊതുവെ ആരെയും വിശ്വസിക്കുന്നവരാണ്, ഇത് പലപ്പോഴും ദു:ഖത്തിന് കാരണമാകും, സൗന്ദര്യം ബുദ്ധിസാമർത്ഥ്യവും ഉള്ളവരാണിവർ, ചിത്തിര നക്ഷത്രക്കാർക്ക് വസ്ത്രങ്ങളോടും ആഭരണങ്ങളോടും പ്രിയം കൂടുതലാണ്, ഏതറ്റം വരെ പോയാലും കാര്യങ്ങൾ സാധിക്കുവാൻ കഴിവുള്ളവരാണിവർ. തെറ്റിന് ശിക്ഷ എന്ന നടപടിക്രമമുള്ളവരാണിവർ.

ചോതി നക്ഷത്രം

ചോതി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ മറ്റുള്ളവരോട് അനുകമ്പയും സ്നേഹവുമുള്ളവരായിരിക്കും. ഇവർക്ക് കലാപരമായ കഴിവുണ്ടായിരിക്കും. ഇവർ പെട്ടെന്ന് ദേഷ്യം വരുന്നവരും അതുപോലെ തണുക്കുന്നവരുമായിരിക്കും. ഇവർ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിതിയുള്ളവരായിരിക്കും. നീതിക്കുവേണ്ടി നിലകൊള്ളുന്ന ഇവർ അനീതി എവിടെ കണ്ടാലും എതിർക്കും. ഏത് ഉത്തരവാദിത്വവും സന്തോഷത്തോടെ ഏറ്റെടുക്കും സ്വയപ്രയത്നത്താൽ ഉയർച്ചയുണ്ടാകും. ജിവിതത്തിൽ സുഖദു:ഖങ്ങളും ഐശ്വര്യവും അനുഭവിക്കുന്നവരാണിവർ.ഇവർ അന്യരെ ആശ്രയിക്കുകയല്ല.

വിശാഖം നക്ഷത്രം

വിശാഖക്കാരായ സ്ത്രീകൾ മുൻശുണ്ഠിക്കാരാണെങ്കിലും അടക്കവും ഒതുക്കവും സൗന്ദര്യവുമുള്ളവരാണ്. നല്ല സ്ഥാനമാനങ്ങൾ ലഭിക്കുന്ന ഇവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ താല്പര്യമുള്ളവരാണ്, നല്ല പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരുടെ പ്രീതി പിടിച്ചു വയ്കുന്ന തരക്കാരുമുണ്ടാകും. ഇവർ കുടുംബത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യും ,എന്തും കാര്യവും പല പ്രാവിശ്യം ചിന്തിച്ചു മാത്രം പ്രവർത്തിക്കുന്നവരായിരിക്കും ഇവർ. എത്ര ഉന്നത സ്ഥാനത്തെത്തിയാലും ഈ നക്ഷത്രക്കാർ എളിമ നിലനിർത്തും.

അനിഴം നക്ഷത്രം

അനിഴം നക്ഷത്രത്തിൽ പെട്ട സ്ത്രികൾ ഗുരുഭക്തിയും ഭർത്തുഭക്തിയും ധാരാളമുള്ളവരായിരിക്കും. സുഹൃദ്ബന്ധത്തോടു കൂടിയ ഇവർ പിണങ്ങിയാൽ പിന്നെ ഇണങ്ങാനാകാത്തതും സ്വാർത്ഥരുമാണ്. തങ്ങൾക്ക് അധികാരം വേണം എന്ന് കരുതുന്നവരും സുഖ സൗകര്യങ്ങളിൽ താൽപര്യമുള്ളവളുമായിരിക്കും ഇവർ. അതി കഠിന പ്രയ്നക്കാരും അതിബുദ്ധിശാലികളുമാണിവർ. ഇടയ്ക്കിടെ മാനസിക ബുദ്ധിമുട്ടുകൾ അലട്ടികൊണ്ടിരിക്കും ,സൗമ്യമായി സംസാരിക്കും, ഇവർക്ക് സർക്കാർ ജോലി ലഭിക്കും, സ്വദേശം വെടിഞ്ഞ് താമസിക്കും, ഭാമ്പത്യ ജീവിതം ക്ലേശം നിറഞ്ഞതായിരിക്കും.

തൃക്കേട്ട നക്ഷത്രം

ഈ നക്ഷത്രക്കാരായ സ്ത്രീകൾ കഴിവുള്ളവരും അസുയാലുക്കളും ആയിരിക്കും. ബന്ധുക്കളും അയൽവാസികളും ഇവർക്ക് ശത്രുക്കളായി തീരും. മറ്റുള്ളവരിൽ അധികാരം കാണിക്കാതെ ജീവിക്കാനാഗ്രഹിക്കുന്നവരാണിവർ. അല്പം സൂത്രക്കാരികളാണീ നക്ഷത്രക്കാർ.

മൂലം നക്ഷത്രം

മൂലം നക്ഷത്രത്തിൽ പെട്ട സ്ത്രീകൾ മൃദുവായ സ്വഭാവക്കാരാണ്. ദേഷ്യപ്രകൃതമുള്ള ഇവർ തങ്കളുടെ പങ്കാളിയെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ്, ആവിശ്യമില്ലാതെ അഭിപ്രായം പറയുന്ന സ്വഭാവം ഇവർക്കുണ്ട് ,ദൈവ വിശ്വാസം കൂടുതലുള്ള ഈ നക്ഷത്രക്കാർ ഏതു പ്രതിസന്ധി ഘട്ടത്തിൽ നിന്നും രക്ഷ നേടും,  ഈ നക്ഷത്രക്കാർ ഗൗരവക്കാരായിരിക്കെ തന്നെ മറ്റുള്ളവരെ പരിഹസിക്കുന്നതിൽ മിടുക്കരാണ് , അസാമാന്യ സ്വാതന്ത്ര്യ ബുദ്ധി പ്രയോഗിക്കുന്ന ഇവർ ധനികരായി തീരും. ഉപകാരികളാണെങ്കിലും ഇവരുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.

പൂരാടം നക്ഷത്രം

പൂരാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ നല്ല വിദ്യാഭ്യാസം,തൊഴിൽ ,നേട്ടങ്ങൾ  ഉള്ളവരായിരിക്കും. അടുക്കും ചിട്ടയുമുള്ള ഇവർ കഠിനാദ്ധ്വാനത്തിൽ ലക്ഷ്യത്തിൽ എത്തുന്നവരാണ്. എല്ലാ കാര്യങ്ങൾക്കും ആത്മവിശ്വാവസമുള്ള ഇവർ മുതിർന്നവരോട് ദയയോടു മാത്രമേ പെരുമാറുകയുള്ളു. ഇവർക്ക് പ്രത്യേകമായ ആകർഷണ ശക്തിയുണ്ടായിരിക്കും. സംസാരിച്ച ആൾക്കാരെ വരുതിയിലാക്കാൻ പൂരാടം നക്ഷത്രക്കാരായ സ്ത്രീകൾക്ക് പ്രേത്യേക കഴിവുണ്ടായിരിക്കും. മറ്റുള്ളവരെ സഹായിക്കുക ഇവരുടെ ഹരമാണ്. അമിതമായ അഭിമാനബോധ കാര്യങ്ങൾ നേടാൻ വിലങ്ങുതടിയാകുന്നു. കുടുംബ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

ഉത്രാടം നക്ഷത്രം

ഉത്രാടം നക്ഷത്രക്കാരായ സ്ത്രീകൾ ശുദ്ധമനസുള്ളവരാണ്. എന്നാൽ കുടുംബ ജീവിതത്തിൽ നിസാര പ്രശ്നങ്ങൾ മൂലം ക്ലേശങ്ങൾ അനുഭവിക്കും ,അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഭർത്താവുമായി അകന്നു നില്ക്കേണ്ടതായി വരും. ഈ നക്ഷത്രക്കാർ വിവാഹിതരായി ചെല്ലുന്ന വിടിൻ്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുത്ത് നടത്തും. വലിയ നിഷ്ടകാരായിരിക്കും, ഏറ്റെടുത്ത കാര്യങ്ങൾ ഏതുവിധേനയും വിജയിപ്പിക്കും. ഈ നാളിൽ ജനിക്കുന്ന സ്ത്രീകൾ എളിയ നിലയിൽ ആരംഭിക്കുന്ന സംരംഭം ഉന്നത തലയിലെത്തും. തുടങ്ങുന്നതിനായി ചില തടസങ്ങൾ നേരിടും.

തിരുവോണം നക്ഷത്രം

തിരുവോണ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ വ്യക്തിത്വവും കുലമഹിമയും സ്നേഹ സൽസ്വഭാവികളും നല്ല ഭർത്താവും കുടുംബ സുഖവും ലഭിക്കുന്നതുമാണ്. തിരുവോണ നക്ഷത്രക്കാരായ സ്ത്രീകൾ അവരുടെ സന്താനങ്ങളുടെ കാര്യത്തിൽ മറ്റെന്തിൽ നിന്നും വ്യത്യസ്തമായി പ്രേത്യേക ശ്രദ്ധയും പരിഗണയും കാണിയ്ക്കും, ദാനധർമ്മങ്ങളിൽ താല്പര്യമുള്ള സ്ത്രീ നക്ഷത്രം കൂടിയാണിത് .അസാധാരണമായ അച്ചടക്കം ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രികൾക്കുണ്ടായിരിക്കും ഉത്തമ കുടുംബ ജീവിതം പൊതുരംഗത്ത് അംഗീകാരം തുടങ്ങിയവ ഈ നക്ഷത്രക്കാർക്കുണ്ടാകും.

horoscope

അവിട്ടം നക്ഷത്രം

അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ധൈര്യം പൊതുവെ കൂടുതലാകും, സത്യസന്ധയും വിനയമുള്ളവരുമായ ഇവർ നല്ല രീതിയിൽ കുടുംബം നയിക്കുന്നവരാണ്. മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിക്കുന്നതു മൂലം പലപ്പോഴും ധനനഷ്ടം ഉണ്ടാകാറുണ്ട്. സത്യങ്ങൾ വെട്ടി തുറന്നു പറയുന്നതുമൂലം ശത്രുക്കൾ ഉണ്ടാകും. എടുത്തു ചാട്ടം കൂടുതലായതിനാൽ അബദ്ധങ്ങളിൽ ചെന്ന് ചാടും എന്നാൽ എല്ലാവരെയും സഹായിക്കാൻ ഒരു മനസ്ഥിതി ഉള്ളതിനാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ആളുണ്ടാകും.

ചതയം നക്ഷത്രം

ചതയം നക്ഷത്രത്തിൽ പെട്ട സ്ത്രികൾക്കും പെട്ടെന്ന് ദേഷ്യം വരുമെങ്കിലും ലാളിത്യമുള്ളവരും മറ്റുള്ളവരോട് കരുണയുള്ളവരുമായിരിക്കും. ദൈവ വിശ്വാസമുള്ള ഇവർ സുഖ സൗകര്യങ്ങൾ അനുഭവിക്കും. ജീവിതത്തിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടാകില്ല. കാര്യങ്ങൾ സംസാരിച്ച് തൻ്റെ ഭാഗത്താക്കിയെടുക്കാൻ അപാര കഴിവുള്ളവരാണ് ചതയം നക്ഷത്രക്കാർ.

പൂരുരുട്ടാതി നക്ഷത്രക്കാർ

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രികൾ പൊതുവെ തൻ്റേടികളാണ്. നല്ല കുടുംബ ജീവിതം നയിക്കാൻ ഭാഗ്യമുള്ളവരാണിവർ .സത്യസന്ധതയും ആത്മാർത്ഥയുമുള്ളവരാണ്. ആലോചിക്കാതെ എടുത്തടിച്ച് സംസാരിക്കുന്നത് കൊണ്ട് ശത്രുക്കൾ ഉണ്ടാകും, സ്വന്തം പരിശ്രമം കൊണ്ട് പണം സമ്പാദിക്കുന്നവരാണിവർ. ഏതു തൊഴിലിൽ ഏർപ്പെട്ടാലും വ്യക്തിമുദ്ര പതിപ്പിക്കും. നിയമങ്ങളനുസരിക്കാനും അത് പാലിക്കാനും തികഞ്ഞ നിഷ്ഠ പാലിക്കുന്നവരാണിവർ.

ഉത്രട്ടാതി നക്ഷത്രം

ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രികൾ മാന്യതയുള്ളവരും ഈശ്വരവിശ്വാസികളും ലളിതജീവിതം. നയിക്കുന്നവരുമാകും. ഇവർ മറ്റുള്ളവരെ സഹായിക്കാൻ വിശാല മനസ്സുള്ളവരും ആണ്. കാര്യസാധ്യത്തിന് മുൻതൂക്കം നല്കുന്ന ഇവർ മികച്ച ഭരണാധികാരികളായിത്തീരും. സ്വന്തം കാര്യസാധ്യത്തിനായി എന്ത് തന്ത്രവും പ്രയോഗിക്കും.ഇവരുടെ കുടുംബ ജീവിതം സമാധാനപരമായിരിക്കും.

രേവതി നക്ഷത്രം

സൗന്ദര്യവും ദൈവ വിശ്വാസവും ഉള്ളവരായിരിക്കും രേവതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ. അതേ സമയം അന്ധവിശ്വാസവും ഉണ്ടാകും. നല്ല ചിന്തയുള്ള ഇവർ സത്യസന്ധരാണ്, സ്വന്തം വീട്ടിലും ഭർത്താവിൻ്റെ വീട്ടിലും ഒരു പോലെ ഭാഗ്യം നല്കുന്നവരാണ് രേവതി നക്ഷത്രക്കാർ. വിചാരത്തേക്കാൾ വികാരത്തിന് വില കൊടുക്കുന്നവരാണിവർ. അതിനാൽ തന്നെ നിസാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി പിണങ്ങാനും. അവരുടെ പിന്തുണ നഷ്ടപ്പെടാനും കാരണമാകും. പെട്ടെന്നുള്ള സ്വഭാവമാറ്റത്താൽ ഇവരുടെ പെരുമാറ്റം മനസ്സിലാക്കാൻ കഴിയില്ല.

Tags