സ്വപ്നത്തിൽ മാണിക്യം കണ്ടിട്ടുണ്ടോ നിങ്ങൾ ? എങ്കിൽ ....
നാം കാണുന്ന സ്വപ്നങ്ങള്‍ ഉപബോധ മനസിലേക്കുള്ള ഒരു ജാലകമാണ്. നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളും ഉത്കണ്ഠകളും ചിന്തകളും വെളിപ്പെടുത്തുന്നതാണ് സ്വപ്നം. പലതരത്തിലുള്ള സ്വപ്‌നങ്ങള്‍ നമ്മള്‍ എല്ലാവരും കാണാറുണ്ട്. എന്നാല്‍ നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് അര്‍ത്ഥങ്ങളുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വാസ്തു ശാസ്ത്രത്തിലും പറഞ്ഞിരിക്കുന്നത്. പലരും പല വിധത്തിലാണ് സ്വപ്‌നങ്ങൾ കാണുന്നത്.
അത് പോലെ രത്നങ്ങൾ ഓരോന്നും സ്വപ്നം കാണുന്നത് വ്യത്യസ്തമായ ഫലങ്ങളാണ് നൽകുന്നത്. ചില സ്വപ്നങ്ങൾ വരാൻ പോകുന്ന കാര്യങ്ങളുടെ സൂചനകൂടിയാകാം. രത്നങ്ങൾ സ്വപ്നം കാണുന്നത് പ്രണയം, ഐശ്വര്യം, സാമ്പത്തിക പുരോഗതി, വ്യാപാര ഇടപാടുകൾ എന്നിവ ഉണ്ടാകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. വജ്രം സ്വപ്നം കാണുന്നത് ചില കാര്യങ്ങളിൽ പുരോഗതി നേടേണ്ടതുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.
മാണിക്യം സ്വപ്നം കാണുന്നത് സാമ്പത്തികനേട്ടം, പ്രണയ പുരോഗതി എന്നിവയെ സൂചിപ്പിക്കുന്നു. മരതകം സ്വപ്നം കാണുന്നത് ഭാഗ്യവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ്. മരതകം ധരിക്കുന്നതായി സ്വപ്നം കണ്ടാൽ വിവാഹം തീരുമാനമാകാനുള്ള സാധ്യതയാണ് നൽകുന്നത്. പ്രണയിക്കുന്ന ആൾ മരതകം ധരിക്കുന്നത് കണ്ടാൽ മികച്ച ഒരാളെ അയാൾ തിരഞ്ഞെടുത്തെന്നും നിങ്ങളെ ഉപേക്ഷിക്കുമെന്നുമാണ് സൂചന നൽകുന്നത്. നിയമ പ്രശ്നങ്ങളുള്ള ഭൂമി വാങ്ങാനുള്ള സാധ്യതയും ഇത് കാണിക്കുന്നുണ്ട്.
മുത്ത് സ്വപ്നം കണ്ടാൽ അത് ആഗ്രഹങ്ങൾ സഫലമാകാനുള്ള വഴി തുറന്നു കിട്ടും. ഒപ്പം പ്രണയത്തിനുള്ള അവസരവും നിങ്ങളെ കാത്തി രിക്കുന്നു. പവിഴം സ്വപ്നം കാണുന്നത് നിങ്ങളെ ശുഭാപ്തി വിശ്വാസമുള്ളവനാക്കി മാറ്റും പ്രേമ സാഫല്യം ഉണ്ടാവുകയും ചെയ്യും.