നിസ്സാരമായി കാണരുത് , വിളക്ക് ശരിയായ രീതിയിൽ കത്തിച്ചില്ലെങ്കിൽ ദോഷം !

nilavilakku

ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. വീടുകളിൽ സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിക്കുക എന്നത് ഹൈന്ദവ വിശ്വാസികൾ പിന്തുടരുന്ന ആചാരമാണ്. ചിലര്‍ രാവിലെയും വീടുകളില്‍ വിളക്ക് തെളിയിക്കാറുണ്ട്.  

വീടുകളിൽ നിത്യവും നിലവിളക്ക് തെളിച്ചാൽ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം. തിന്മയുടേതായ അന്ധകാരത്തിനെ അകറ്റി നന്മയുടെ വെളിച്ചം നിലനിലനിറുത്താനാണ് നിലവിളക്കുതെളിക്കുന്നത്.

nilavilakk

എന്നാൽ തോന്നുംപടി വിളക്കുതെളിയിക്കാൻ പാടില്ല.വിധിപ്രകാരമുള്ള നിഷ്ഠയോടെവേണം വീടുകളിൽ വിളക്കുകൊളുത്താൻ. നിലവിളക്കു കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു നോക്കാം. മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി മാത്രമേ നിലവിളക്ക് കൊളുത്താന്‍ പാടുള്ളൂ എന്നാണ് പറയപ്പെടുന്നത്.

നിലവിളക്കിന്‍റെ മഹത്വം അറിയാം...

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. അതായത് സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാൽ വിളക്ക് തെളിക്കുമ്പോൾ മനഃശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാണ്‌.

കിഴക്ക് ദിക്കിന് അഭിമുഖമായി വേണം രാവിലെ വിളക്ക് കൊളുത്തേണ്ടത്. ഇങ്ങനെ ചെയ്താല്‍ വീട്ടിലെ ദുഖങ്ങളെല്ലാം ഇല്ലാതാകും. അതേസമയം വൈകുന്നേരം പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താല്‍ കടബാദ്ധ്യത തീരുമെന്നാണ് പറയപ്പെടുന്നത്. വടക്ക് ദിക്കിനഭിമുഖമായി വിളക്ക് കൊളുത്തിയാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും വിശ്വാസമുണ്ട്. എന്നാൽ തെക്ക് ദിക്ക് നോക്കി ഒരിക്കലും നിലവിളക്ക് തെളിക്കരുത്.

വിളക്ക് കൊളുത്തേണ്ടത് എപ്പോൾ?

സൂര്യോദയത്തിനും  അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപേ നിലവിളക്ക് തെളിക്കണം. നിലവിളക്ക് തെളിക്കുന്നതിലൂടെ പ്രത്യക്ഷ ദൈവമായ സൂര്യ ഭഗവാനെ വാങ്ങുക എന്ന സങ്കല്പവും ഉണ്ട് . അതിനാൽ  രണ്ടു സമയങ്ങളിലും തിരി കൊളുത്തുന്നതിലും ശ്രദ്ധിക്കണം. പ്രഭാതത്തിൽ ഉദയ സൂര്യനെ നമിക്കുന്നതിനായി കിഴക്കു ഭാഗത്തെ തിരിയും സായാഹ്നത്തിൽ അസ്തമയ സൂര്യനെ വണങ്ങി പടിഞ്ഞാറ് ദിക്കിലേക്കുമുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും സമ്പത്ത് വര്‍ദ്ധിക്കാനും വെള്ളിയാഴ്ച ദിവസം എണ്ണയില്‍ ഒരു ഏലയ്ക്ക കൂടിയിട്ട ശേഷം കൊളുത്തുന്നത് നല്ലതാണ്.

 

Tags