കട്ടിലിനടിയില്‍ ഈ സാധനങ്ങൾ വയ്ക്കുന്നവരാണോ ? എങ്കിൽ നിങ്ങളുടെ കുടുംബത്തിന് ആപത്ത് ..

the bed


ഇന്ന് നമ്മളിൽ പലരും അനാവശ്യമായി വരുന്ന സാധനങ്ങൾ വീട്ടിൽ പല പല സ്ഥലങ്ങളിൽ ഒതുക്കി വെക്കുന്നവരാണ് . എന്നാൽ അതിലും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബത്തിന് തന്നെ ആപത്ത് സംഭവിക്കാം.പണ്ട് മുതലേ നമ്മളിൽ പലരും ചെയ്തു വരുന്ന കാര്യമാണ്  ഉറങ്ങുന്ന കട്ടിലിന്റെ അടിയില്‍ സാധനങ്ങൾ സൂക്ഷിക്കുന്നത് .എന്നാൽ വാസ്തുപ്രകാരം അങ്ങനെ ചെയ്തുന്നത് തന്നെ വലിയ തെറ്റാണ് .

അങ്ങനെ  കട്ടിലിന്റെ അടിയില്‍ സാധനങ്ങൾ സൂക്ഷിച്ചാൽ   നിങ്ങള്‍ക്ക് സാമ്പത്തികവും ശാരീരികവും ദാമ്പത്യപരവുമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.ഈ സാധനങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കുന്നത് വീട്ടില്‍ വാസ്തു ദോഷങ്ങള്‍ ഉണ്ടാക്കുകയും കുടുംബത്തിന്റെ ഐശ്വര്യം നശിക്കുകയും ചെയ്യുന്നു.


.പലപ്പോഴും ആളുകള്‍ അറിഞ്ഞോ അറിയാതെയോ ഇരുമ്പ് ഉരുപ്പടികള്‍ കട്ടിലിനടിയില്‍ ഇടുന്നു. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. ഇരുമ്പ് സാധനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കുക.


.  ഒരിക്കലും കട്ടിലിന് മുന്നില്‍ ഒരു തരത്തിലുള്ള കണ്ണാടിയും വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.

. വാസ്തു പ്രകാരം ചെരിപ്പും ഷൂസുമൊന്നും കട്ടിലിനടിയില്‍ വയ്ക്കരുത്. പലപ്പോഴും ആളുകള്‍ അവരുടെ ഷൂസും സ്ലിപ്പറുകളും കട്ടിലിനടിയില്‍ സൂക്ഷിക്കുന്നു. ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് വരുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

. കേടായ ഇലക്ട്രോണിക് സാധനങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉറക്ക പ്രശ്‌നങ്ങള്‍ വരാമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇത് വഴക്കുകള്‍ക്കും കാരണമാകും. അതിനാല്‍ കട്ടിലിനടിയില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

.നിങ്ങളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പത്രങ്ങള്‍ അല്ലെങ്കില്‍ മാസികകള്‍ എന്നിവ കട്ടിലിനടിയില്‍ വയ്ക്കരുതെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത് നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

.നിങ്ങളുടെ കട്ടിലില്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ബെഡ്ഷീറ്റ് ഒരിക്കലും ഇടരുത്. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കട്ടിലിന് മുകളില്‍ എപ്പോഴും ഒരു ബെഡ്ഷീറ്റ് മാത്രം ഉപയോഗിക്കുക.
 

Tags