ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളിലേക്ക് സമ്പത്ത് ഒഴുകിയെത്തും....

astro tips for you to gain MONEY
astro tips for you to gain MONEY

കുബേരന്‍ സമ്പത്തിന്റെ ദേവന്‍ എന്നാണ് വേദജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കുബേരന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. സാമ്പത്തിക സംബന്ധമായ കാര്യങ്ങളിലും ജ്യോതിഷത്തില്‍ നിര്‍ദ്ദേശങ്ങളുണ്ട്. പ്രശ്നങ്ങള്‍ മറികടന്ന് സാമ്പത്തിക സമൃദ്ധി ഉണ്ടാവാന്‍ ജ്യോതിഷം പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

astro tips for you to gain MONEY

.സമ്പത്തിന്റെ ദേവനായ കുബേരനെ ആരാധിക്കാം

kuberan

പണം കൈയിൽ വന്നാലും പെട്ടന്ന് നഷ്ടമാകുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍കുബേര ദേവനെ ഭജിക്കുക. സമ്പത്ത് വീട്ടിലേക്കും വരാനും, അതിന്റെ ശരിയായ വിനിയോഗത്തിനും സമ്പത്തിന്റെ ദേവനായ കുബേരനെ പ്രതീപ്പെടുത്തിയാല്‍ മതി. കുബേര ചിത്രം/വിഗ്രഹം വീടിന്റെ വടക്ക് ദിശയില്‍ സ്ഥാപിച്ച് ദിവസവും ആരാധിക്കുന്നത് ദേവ പ്രീതിക്ക് ഉതകും. കുബേര യന്ത്രം നിങ്ങളുടെ അലമാരിയില്‍/പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുന്നതും സാമ്പത്തിക അഭിവൃദ്ധി നേടാന്‍ നല്ലതാണ്.

.അലങ്കാരമായി മുള്‍ച്ചെടികള്‍ വീടിനുള്ളില്‍ ഉണ്ടാവരുത്

Thorns

ജ്യോതിഷ പ്രകാരമായാലും വാസ്തുശാസ്ത്ര പ്രകാരമായാലും വീടിനുള്ളില്‍ മുള്‍ച്ചെടികള്‍ വളര്‍ത്തരുതെന്ന് നിരര്‍ദ്ദേശിക്കുന്നു. കള്ളിച്ചെടികളോ റോസോ ചെടിയോ പോലുള്ള മുള്‍ച്ചെടികളോ പാലുല്‍പാദിപ്പിക്കുന്ന വിഷ വൃക്ഷങ്ങളോ വച്ചുപിടിപ്പിക്കരുത്. വീട്ടിലെ ആളുകളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇത്തരം ചെടികള്‍ ശുഭകരമല്ലെന്നാണ് വിശ്വാസം.

.വടക്കുകിഴക്ക് കോണില്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

ജ്യോതിഷ പ്രകാരം, വീടിന്റെ വടക്കുകിഴക്ക് മൂല വളരെ പ്രധാന്യമുള്ള ആരാധ്യമായ സ്ഥലമാണ്. അതിനാലാണ് ഇവിടെ പൂജാമുറി നിര്‍മ്മിക്കാന്‍ വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ പലരും വടക്കുകിഴക്ക് കോണിന്റെ പ്രാധാന്യത്തെ മറന്നുകൊണ്ട് ആ ഭാഗം അശുദ്ധമാക്കുന്ന തരത്തിലുള്ള നിര്‍മ്മിതികളും മറ്റും നടത്താറുണ്ട്. ഇത് സാമ്പത്തികമായ പല കാര്യങ്ങള്‍ക്ക് തിരിച്ചടിയ്ക്ക് കാരണമാകും. അതിനാല്‍ വീടിന്റെ ഈ മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയും, വീടിന്റെ സന്തോഷവും സമാധാനവും ഐശ്വര്യവും ശക്തമായി നിലനില്‍ക്കുകയം ചെയ്യും.

astro tips for you to gain MONEY

.കുളിമുറിയും കക്കൂസും എപ്പോഴും അടച്ചിടുക

വാസ്തു പ്രകാരം, വീടിനുള്ളിലെ കുളിമുറിയുടെയും കക്കൂസിന്റെയും വാതിലുകള്‍ തുറന്നിടരുത്. കാരണം ഇത് നിങ്ങളുടെ നിങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കും. കൂടാതെ ആരോഗ്യപരമായ കാരണങ്ങളാലും അത് നല്ലതല്ല.

.വീട്ടിലെ ചൂല് കാണുന്ന സ്ഥലത്ത് വയ്ക്കാതിരിക്കുക

ജ്യോതിഷ പ്രകാരം, വീട്ടിലെ ചൂല്‍, ലക്ഷ്മിദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീടിന്റെ ചൂല്‍ എപ്പോഴും മറച്ച് വയ്ക്കുന്നതാണ് നല്ലത്. സമ്പത്ത് അല്ലെങ്കില്‍ ആരാധനാലയത്തിന് സമീപം ചൂല്‍ മറച്ച് സൂക്ഷിക്കാന്‍ മറക്കരുത്.

.ഉപ്പ് സൂക്ഷിച്ചാൽ

സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍, നിങ്ങളുടെ വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് ഒരു മണ്‍പാത്രത്തില്‍/ഭരണിയില്‍ ഉപ്പ് സൂക്ഷിക്കുക. ഈ പ്രതിവിധിയുടെ ശുഭഫലം നിലനിര്‍ത്താന്‍, ആ പാത്രത്തില്‍ നിന്ന് ഇടയ്ക്കിടെ ഉപ്പ് മാറ്റുന്നത് നല്ലതാണ്.

Tags