ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ..


ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ..
അശ്വതി - മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. വാഹനം മാറ്റിവാങ്ങുവാനിടവരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനുള്ള സാഹചര്യമുണ്ടാകും.
ഭരണി - സന്താനങ്ങളുടെ ഉയർച്ചയിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടുവാനുള്ള ആത്മധൈര്യം ആർജിക്കും.
കാർത്തിക - മകന്റെ ഉപരിപഠനത്തിനു പണം കണ്ടെത്താൻ സ്ഥലം വിൽപന സാധ്യമാകും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും. ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടുകൂടി പൂർത്തിയാക്കുവാൻ സാധിക്കും.
രോഹിണി - സമാന ചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശം നിർവഹിക്കും. ദാമ്പത്യ ഐക്യതമുണ്ടാകും. പുത്രപൗത്രാദികളുടെ സംരക്ഷണത്തിനായി വിദേശയാത്ര പുറപ്പെടും.
മകയിരം - ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകും. മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും.
തിരുവാതിര - മാതാപിതാക്കളുടെ ആഗമനത്താൽ ആശ്വാസമാകും. പുത്രന്റെ ഉപരിപഠനത്തിന് ഉന്നതരുടെ ശുപാർശ തേടും. പരീക്ഷണ നിരീക്ഷണങ്ങളിൽ അന്തിമമായി വിജയിക്കും.

പുണർതം - പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവഴിക്കും.
പൂയം - പ്രവൃത്തി മണ്ഡലങ്ങളിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ആയില്യം - . ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുവാനിടവരും. അശരണരായവർക്കു സാന്ത്വനവും സാമ്പത്തിക സഹായവും നൽകുവാനിടവരും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകം - പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരം - ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുവാൻ തയാറാകും. കുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കുവാൻ സാധിക്കുന്നതിൽ ആശ്വാസമാകും.
ഉത്രം - ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ കരാറു ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. സഹപ്രവർത്തകരുടെ സഹായത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കുവാനിടവരും.
അത്തം - സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യ സ്ഥാനം വഹിക്കുവാനിടവരും. ഊഹക്കച്ചവടത്തിൽ സൂക്ഷ്മത പുലർത്തണം.
ചിത്തിര - ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ഔദ്യോഗികമായി ചർച്ചകളും ദൂരയാത്രകളും വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചോതി - അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. മാതാവിന് അഭിവൃദ്ധിയുണ്ടാകും. വിജയശതമാനം വർധിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനിടവരും.
വിശാഖം - ഉത്തരവാദിത്തബോധമുള്ള സന്താനങ്ങളുടെ സമീപനത്താൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയ്തനം വേണ്ടിവരും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടുവാനുള്ള ആത്മധൈര്യം ആർജിക്കും.
അനിഴം - സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കുവാനിടവരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അനുകൂല അനുമതി ലഭിക്കും. ഔദ്യോഗികമായി ദൂരയാത്ര വേണ്ടിവരും.
തൃക്കേട്ട - മത്സരങ്ങൾക്കു പരിശീലനം തുടങ്ങിവയ്ക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ലാഭവിഹിതം വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.
മൂലം - പുത്രന് ഉപരിപഠനാവശ്യത്തിനായി അന്യദേശയാത്ര വേണ്ടിവരും. ഉദ്ദേശശുദ്ധിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. ദമ്പതികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കും.
പൂരാടം - നിലവിലുള്ള ഗൃഹം നിലനിർത്തിക്കൊണ്ടു പുതിയ ഗൃഹത്തിനുള്ള ഭൂമി വാങ്ങും. സന്താനങ്ങളുടെ സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും. ഭരണചുമതല ഏറ്റെടുക്കും.
ഉത്രാടം - കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ചെലവ് നിയന്ത്രിക്കുന്നതിനാൽ മിച്ചംവയ്ക്കുവൻ സാധിക്കും പുതിയ കരാറു ജോലികളിൽ ഒപ്പുവയ്ക്കും.
തിരുവോണം - ഗർഭിണികൾക്ക് വിശ്രമം വേണ്ടിവരും. വ്യാപാര മേഖലയിൽ പുതിയ ആശയങ്ങൾ ഉദിക്കും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
അവിട്ടം - കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. അന്തിമമായി വ്യവഹാരത്തിൽ വിജയം ഉണ്ടാകും.
ചതയം - വർഷങ്ങൾക്കുശേഷം ബന്ധുമിത്രാദികളെ കാണുവാനിടവരും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകും. കാര്യനിർവഹണ ശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും.
പൂരുരുട്ടാതി - ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. വാഹനം മാറ്റിവാങ്ങുവാനിടവരും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
ഉതൃട്ടാതി - പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
രേവതി - പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടിവരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.