വയനാട് ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു

google news
aSF

വയനാട് : എം.എ. സിറാജുദ്ദീൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു . സർക്കാർ സർവീസിൽ 33 വർഷത്തെ  സേവന പാരമ്പര്യമുള്ള സിറാജുദീൻ വയനാട് ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ആയാണ് വിരമിച്ചത്.  ആലപ്പുഴ ചേർത്തല കുത്തിയതോട് സ്വദേശിയാണ് .  15 വർഷത്തിലധികം കുട്ടനാട് നെൽകർഷകർക്കിടയിൽ സേവനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പിൽ വി.എച്ച് എസ് ഇ അഗ്രികൾച്ചർ  ലക്ചറർ , ബാങ്കിംഗ് മേഖലയിൽ  കൃഷി ഓഫീസർ എന്നീ നിലകളിലും  പ്രവർത്തിച്ചു. കൃഷി വകുപ്പിൽ കൃഷി ഓഫീസറായും കൃഷി അസിസ്റ്റൻ്റ് ഡയറക്ടറായും  പ്രവർത്തിച്ച ശേഷം കൃഷി വകുപ്പ് ആത്മ  ഡെപ്യൂട്ടി പ്രൊജക്ട്  ഡയറക്ടറായാണ് വിരമിച്ചത്.  ജനകീയനായ സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ കർഷകർക്കിടയിൽ വേരുറപ്പിച്ച ഇദ്ദേഹം  കാർഷികമേഖലയിലെ വിവിധ ഇടപെടലുകൾക്ക് നേതൃത്വം വഹിച്ചു.  ഭാര്യ  ഷൈജി  എ സലാം. ഡോ.  സുമയ്യ സുൽത്താന , ഷിറിൻ ഷഹാന , സൽമാൻ  സിറാജ് എന്നിവർ മക്കളാണ് .
 

Tags