വെണ്ട കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

venda
ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകം അടിവളമായി

മഴക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. മഴയിലും വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കാന്‍ വിത്തിടുമ്പോള്‍ മുതല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗങ്ങളുടെയും കീടങ്ങളുടേയും ആക്രമണം മഴക്കാലത്ത് വെണ്ടയില്‍ കുറവായിരിക്കും. അതുകൊണ്ട്  മഴ സീസണില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന പച്ചക്കറിയും വെണ്ടയാണ്.

 വിത്തുകള്‍ ഒരു ദിവസം സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത ശേഷം മാത്രമേ നടാന്‍ പാടുള്ളൂ.നിലത്തായാലും ഗ്രോബാഗിലാണെങ്കിലും കുമ്മായ പ്രയോഗം നടത്തി മണ്ണൊരുക്കണം.   രണ്ടടി അകലത്തില്‍ വേണം വിത്ത് നടാന്‍, എന്നാല്‍ മാത്രമേ ചെടികള്‍ക്ക് ആരോഗ്യത്തോടെ വളരാന്‍ സാധിക്കൂ. ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകം അടിവളമായി നല്‍കിയാല്‍ മൊസൈക് രോഗത്തെ ചെറുക്കാം. പൊടിഞ്ഞ കോഴിക്കാഷ്ടവും  എല്ല് പൊടിയും അടിവളമായി നല്‍കുന്നതും ഗുണം ചെയ്യും. 10 ദിവസം കഴിയുമ്പോഴേക്കും ഇലകള്‍ വന്നു തുടങ്ങും, എഗ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്നത് നല്ലതാണ്.  

Tags