ഏത് കാലാവസ്ഥയിലും വളർത്താം ; വീട്ടുമുറ്റത്ത് കൃഷി ചെയ്യാം മൾബറി

Can be grown in any climate; Mulberry can be grown in the backyard
Can be grown in any climate; Mulberry can be grown in the backyard

മൾബറി ഏത് കാലാവസ്ഥയിലും വളരാൻ കഴിയുന്ന ചെടികളിൽ ഒന്നാണ്. വീട്ടുമുറ്റത്തും ഇത് വളർത്തിയെടുക്കാം എന്നതാണ് പ്രത്യേകത. ഉഷ്മമേഖലാ പ്രദേശങ്ങളിലും മലയോരങ്ങളിലും സമതലപ്രദേശങ്ങളിലും തണൽ മരം പോലെയും ഇവ നട്ട് വളർത്താം. 

ഇതൊരു കുറ്റിച്ചെടിയാണ്. എന്നിരുന്നാലും ചില ഇനങ്ങൾ 30 അടി ഉയരത്തിൽ വളരുമെങ്കിലുംഇത് വെട്ടിമാറ്റാനും ഉയരം നിലനിർത്താനും സാധിക്കും. ചെടിയുടെ 100 ലധികം ഇനങ്ങളുണ്ടെങ്കിലും പത്തോ അതിലധികമോ ഇനങ്ങൾ മാത്രമാണ് കൃഷി ചെയ്യുന്നത്. മൾബറിയുടെ കായ്ക്കൾ പഴുക്കുമ്പോൾ കറുത്ത നിറത്തിലാകും, ഇതിന് നല്ല മധുരമുണ്ട്.

മൾബറി വളർത്തുന്നതിന് മണൽ, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ ചേർത്തിളക്കിയ മിശ്രിതം ഇതിന് ഉപയോഗിക്കാം, നിങ്ങൾക്ക് മണ്ണിലോ അല്ലെങ്കിൽ ചട്ടികളിലോ വളർത്താവുന്നതാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പുതു വേരുകളും ഇലകളും വരാൻ തുടങ്ങും. ഇത് നിങ്ങൾക്ക് മാറ്റി നടാവുന്നതാണ്.

mulberry

 കമ്പ് നട്ട് കഴിഞ്ഞ് ഒന്നോ അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ കായ് ഫലം ലഭിക്കും. വേനൽക്കാലത്ത് ചെടികൾക്ക് കൃത്യമായ ഇടവേളകളിൽ നനവ് പ്രധാനമാണ്, മാത്രമല്ല ജൈവവളങ്ങൾ ചേർത്ത് കൊടുക്കുന്നത് നന്നായി വളരുന്നതിനും കായ്ഫലം തരുന്നതിനും സഹായിക്കുന്നു. ഇതിന് രാസവളങ്ങളൊന്നും തന്നെ ചേർത്ത് കൊടുക്കേണ്ടതില്ല. കമ്പോസ്റ്റ് ടീ പതിവായി നൽകുന്നത് മികച്ച വളർച്ച ഉറപ്പാക്കാനുള്ള നല്ലൊരു മാർഗമാണ്.

മൾബറിക്ക് എല്ലാ ഫലവൃക്ഷങ്ങളേയും പോലെ തന്നെ ധാരാളമായി സൂര്യപ്രകാശം ആവശ്യമാണ്. അത്കൊണ്ട് തന്നെ സൂര്യപ്രകാശം നന്നായി ലഭിക്കുന്നവ സ്ഥലത്ത് തന്നെ ഇത് വളർത്തുന്നതിന് ശ്രമിക്കണം. മണ്ണിലാണ് നടുന്നതെങ്കിൽ ചെറുതായി അസിഡിറ്റി ഉള്ള മണ്ണാണ് നല്ലത്. നിങ്ങൾ കണ്ടെയ്നറിലാണ് വളർത്തുന്നതെങ്കിൽ ശരിയായ ഡ്രയിനേജ് ആവശ്യമാണ്.

ചെടികൾ വളർന്ന് തുടങ്ങിയാൽ കേട് വന്നിട്ടുള്ള അല്ലെങ്കിൽ രോഗം ബാധിച്ച ശാഖങ്ങൾ വെട്ടിമാറ്റുന്നത് നല്ലതാണ്. ഇത് ചെടികൾ നന്നായി വളരുന്നതിന് സഹായിക്കുന്നു. 

Tags