കാസർകോട് അഞ്ച് ഏക്കര്‍ തണ്ണി മത്തന്‍ കൃഷിയുമായി മോഡല്‍ പ്ലോട്ട്

google news
dsh

കാസർകോട് :  കുടുംബശ്രീയുടെ ജില്ലാതല മോഡല്‍ പ്ലോട്ട് അഞ്ച് ഏക്കര്‍ തണ്ണി മത്തനാണ് കൃഷി ചെയ്യുന്നത്. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗ് രീതിയിലാണ് കൃഷിയൊരുക്കിയത്. ഹരിത കുടുംബശ്രീ ജെ.എല്‍.ജി ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച പാണ്ടി വയലിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

ജില്ലയില്‍ കുടുംബശ്രീ വീടുകളില്‍ 805 ഹെക്ടര്‍ ഭൂമിയിലും എ.ഡി.എസ് തലങ്ങളില്‍ മോഡല്‍ പ്ലോട്ടുകള്‍ 134 ഹെക്ടറും സി.ഡി.എസ് മോഡല്‍ പ്ലോട്ടുകള്‍ 96 ഏക്കര്‍ ഭൂമിയിലും നടപ്പിലാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം 200 ഏക്കര്‍ സഥലത്താണ് ജില്ലാമിഷന്റെ നേതൃത്വത്തില്‍ തണ്ണി മത്തല്‍ കൃഷി സാധ്യമാക്കിയത്.

ജില്ലാ മിഷന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 400 ജെഎല്‍ജികളെ പ്രിസിഷന്‍ ഫാമിലേക്കു കൊണ്ടുവരാനുള്ള അസൂത്രണത്തിലാണെന്നും ഹൈടെക് കൃഷിയെക്കുറിച്ച് കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രത്യേകം പരിശീലനം നല്‍കുമെന്നും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു.

Tags